UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഏഷ്യാനെറ്റ് ഉടമയുടെ കയ്യേറ്റം; നടപടിയുണ്ടാകുമെന്ന് ജില്ലാകളക്ടര്‍

റിസോര്‍ട്ടില്‍ കൂറ്റന്‍ ജനറേറ്ററുകള്‍ സ്ഥാപിച്ചതും അപകടകരമായ നിലയിലാണെന്ന് പ്രദേശവാസികള്‍ ആശങ്ക പ്രകടിപ്പിച്ചു. പഞ്ചായത്ത് വഴിയോട് ചേര്‍ന്ന ചതുപ്പ് നിലത്ത് പേരിനു കോണ്‍ക്രീറ്റിട്ട തറയിലാണ് രണ്ട് ജനറേറ്ററുകള്‍ ഉറപ്പിച്ചത്.

എഷ്യാനെറ്റ് ഉടമയും ബിജെപി രാജ്യസഭ എംപിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ‘നിരാമയ’ റിസോര്‍ട്ട് തണ്ണീര്‍ത്തടവും തോടുകളും കയ്യേറിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അടിയന്തിര നടപടിക്ക് ജില്ലാ കളക്ട നിര്‍ദ്ദേശം നല്‍കും. കയ്യേറ്റത്തിന്റെ വിശദാംശങ്ങള്‍ മനസിലാക്കി നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് കളക്ടര്‍ ഡോ ബിഎസ് തിരുമേനി അറിയിച്ചു.

റിസോര്‍ട്ടില്‍ കൂറ്റന്‍ ജനറേറ്ററുകള്‍ സ്ഥാപിച്ചതും അപകടകരമായ നിലയിലാണെന്ന് പ്രദേശവാസികള്‍ ആശങ്ക പ്രകടിപ്പിച്ചു. പഞ്ചായത്ത് വഴിയോട് ചേര്‍ന്ന ചതുപ്പ് നിലത്ത് പേരിനു കോണ്‍ക്രീറ്റിട്ട തറയിലാണ് രണ്ട് ജനറേറ്ററുകള്‍ ഉറപ്പിച്ചത്. ചട്ടം ലംഘിച്ചാണ് ഇത് സ്ഥാപിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

നിരാമയ റിസോര്‍ട്ടിന്റെ നിയമലംഘനങ്ങള്‍ക്കെതിരെ അടിന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കോട്ടയം ജില്ലകമ്മിറ്റി കളക്ടര്‍ക്ക് നിവേദനം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. രാജീവ്‌ ചന്ദ്രശേഖറിന്റെ കയ്യേറ്റത്തെ കുറിച്ച് പഞ്ചായത്ത് പ്രസിഡണ്ട് പരാതി നല്‍കിയത് അഴിമുഖം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഏഷ്യാനെറ്റ് മേധാവി രാജീവ് ചന്ദ്രശേഖരനെതിരെ സിപിഎം വീശുന്ന മൂന്നു തലയുള്ള വാള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍