UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഒരു ദിവസം ഞങ്ങളുടെ പണി ചെയ്യൂ, അപ്പോളറിയാം അതിന്റെ പ്രയാസങ്ങള്‍: മോദിയോട് ഡോക്ടര്‍മാര്‍

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടുന്നതിനായി അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് രാജസ്ഥാന്‍ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ മൂന്നു മാസത്തേക്ക് അവശ്യ സേവന ചട്ടം പ്രബല്യത്തില്‍ വരുത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് നിരവധി ഡോക്ടര്‍മാര്‍ അറസ്റ്റിലായിരിക്കുകയാണ്.

ഒരു ദിവസം വെള്ളക്കുപ്പായം അണിഞ്ഞ് ജോലി ചെയ്യാനും തങ്ങള്‍ അനുഭവിക്കുന്ന സമ്മര്‍ദങ്ങളും പ്രയാസങ്ങളും തിരിച്ചറിയാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഡോക്ടര്‍മാരുടെ അഭ്യര്‍ത്ഥന. ഉയര്‍ന്ന വേതനവും അര്‍ഹമായ സ്ഥാനക്കയറ്റങ്ങളും ആവശ്യപ്പെട്ട് സമരം ചെയ്യുന്ന രാജസ്ഥാനിലെ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുകൊണ്ട് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരാണ് പ്രധാനമന്ത്രിയോട് ഈ ആവശ്യം ഉന്നയിച്ചത്. മികച്ച പശ്ചാത്തലസൗകര്യങ്ങളുടെ അഭാവവും അടിയന്തിര സാഹചര്യങ്ങളില്‍ രോഗികളുടെ ബന്ധുക്കളുടെ മോശം പെരുമാറ്റവും നിമിത്തം സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അനുഭവിക്കുന്ന കഠിനമായ സമ്മര്‍ദ്ദം തിരിച്ചറിയണമെന്ന് എഐഐഎംഎസ് റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ (ആര്‍ഡിഎ) പ്രധാനമന്ത്രിയോട് ആഭ്യര്‍ത്ഥിച്ചു.

ചികിത്സ കിട്ടാത്ത രോഗികളുടെ യാതനകളും വിഭവങ്ങളുടെയും പശ്ചാത്തല സൗകര്യങ്ങളുടെയും അഭാവം മൂലം മരിച്ചുകൊണ്ടിരിക്കുന്ന പൊതു ശുശ്രൂഷ മേഖലയെ കുറിച്ചും തങ്ങള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളും തിരിച്ചറിയുന്നതിന് ഒരു ദിവസം ഡോക്ടറുടെ വേഷം കെട്ടാന്‍ അസോസിയേഷന്‍ പ്രധാനമന്ത്രിയോട് നിര്‍ദ്ദേശിക്കുന്നതായി ആര്‍ഡിഎ പ്രസിഡന്റ് ഹര്‍ജിത് സിംഗ് ബാട്ടി പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. വിലകുറഞ്ഞ പ്രസിദ്ധിക്ക് വേണ്ടി ഡോക്ടര്‍മാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന മന്ത്രിമാര്‍ക്ക് ഇതൊരു മാതൃകയായി തീരുമെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യ സേനവമേഖലയുടെ വിശ്വാസ്യത വീണ്ടെക്കുന്നതിന് സഹായിക്കും എന്നതിനാല്‍ സംവിധാനത്തിലെ ഒരു വഴിത്തിരിവാകും പ്രധാനമന്ത്രിയുടെ ഒരു ദിവസത്തെ സര്‍ക്കാര്‍ ഡോക്ടറായുള്ള സേവനമെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടുന്നതിനായി അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് രാജസ്ഥാന്‍ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ മൂന്നു മാസത്തേക്ക് അവശ്യ സേവന ചട്ടം പ്രബല്യത്തില്‍ വരുത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് നിരവധി ഡോക്ടര്‍മാര്‍ അറസ്റ്റിലായിരിക്കുകയാണ്. ഡിസംബര്‍ 16 മുതല്‍ രാജസ്ഥാന്‍ ഡോക്ടര്‍മാര്‍ സമരത്തിലാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സമരം ബോധപൂര്‍വമല്ലെന്നും മറിച്ച് സര്‍ക്കാര്‍ 86 ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തതില്‍ നിന്നുള്ള നിസഹായവാസ്ഥയില്‍ നിന്നാണ് ഉടലെടുത്തതെന്നും കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.

ഡോക്ടര്‍മാരുടെ ആവശ്യം രാജസ്ഥാന്‍ സര്‍ക്കാര്‍ നേരത്തെ അംഗീകരിച്ചിരുന്നതാണ്. എന്നാല്‍ അത് നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ പിന്നീട് വിസമ്മതിച്ചതോടെ ഡോക്ടര്‍മാര്‍ക്കിടയില്‍ നിരാശയും സര്‍ക്കാരിനോടുള്ള രോഷവും ഉടലെടുക്കുകയായിരുന്നു. ഇതാണ് പൂര്‍ണമായ സമരത്തിലേക്ക് നീങ്ങാന്‍ അവരെ പ്രേരിപ്പിച്ചത്. വാഗ്ദാനങ്ങള്‍ പാലിക്കാനും ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാനും രാജസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും കത്തില്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍