UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നീറ്റ് പരീക്ഷയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുത്: സിബിഎസ്ഇയോട് സുപ്രീംകോടതി

ജമ്മു കാശ്മീര്‍, മേഘാലയ, അസം സംസ്ഥാനങ്ങളിലെ പോലെ പാസ്‌പോര്‍ട്ട്, വോട്ടേഴ്‌സ് ഐഡി, റേഷന്‍ കാര്‍ഡ് തുടങ്ങിയ തിരിച്ചറിയല്‍ രേഖകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാമെന്ന് യുഐഡിഎഐ അറിയിച്ചതായി അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു.

മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് അടക്കമുള്ള അഖിലേന്ത്യാ പരീക്ഷകള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കരുതെന്ന് സിബിഎസ്ഇയോട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് സിബിഎസ്ഇയ്ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. സുപ്രീംകോടതി ഉത്തരവ് വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കാനും സിബിഎസ്ഇയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. നീറ്റ് പരീക്ഷയ്ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കാന്‍ സിബിഎസ്ഇയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് യുഐഡിഎഐ, നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

ജമ്മു കാശ്മീര്‍, മേഘാലയ, അസം സംസ്ഥാനങ്ങളിലെ പോലെ പാസ്‌പോര്‍ട്ട്, വോട്ടേഴ്‌സ് ഐഡി, റേഷന്‍ കാര്‍ഡ് തുടങ്ങിയ തിരിച്ചറിയല്‍ രേഖകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാമെന്ന് യുഐഡിഎഐ അറിയിച്ചതായി അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. 2018ലെ നീറ്റ് പരീക്ഷയ്ക്ക് ആധാര്‍ നമ്പറോ ആധാര്‍ എന്റോള്‍മെന്റ് നമ്പറോ നിര്‍ബന്ധമാക്കുന്ന സിബിഎസ്ഇ തീരുമാനത്തിനെതിരായ ഹര്‍ജി നേരത്തെ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് വന്ന ഹര്‍ജിയിലാണ് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍