UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോരഖ്പൂരില്‍ കുട്ടികളുടെ ജീവന്‍ രക്ഷിച്ച ഡോ.കഫീല്‍ ഖാന് എട്ട് മാസത്തെ അനീതിക്ക് ശേഷം ജാമ്യം

കഴിഞ്ഞ ദിവസം ജയിലില്‍ കഫീല്‍ ഖാന് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന പരാതിയുമായി ഭാര്യ ഡോ.ഷബിസ്ത ഖാന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തുടര്‍ച്ചയായ ജാമ്യ നിഷേധങ്ങള്‍ക്ക് ശേഷം കഫീലിന് ജാമ്യം ലഭിച്ചിരിക്കുന്നത്.

ഗോരഖ്പൂരിലെ ബാബ രഘുദാസ് (ബിആര്‍ഡി) ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലണ്ടര്‍ എത്തിച്ച് കുട്ടികളുടെ ജീവന്‍ രക്ഷിച്ച ഡോ. കഫീല്‍ ഖാന് എട്ട് മാസത്തെ ജയില്‍ വാസത്തിന് ശേഷം ഒടുവില്‍ ആദ്യമായി ജാമ്യം. അലഹബാദ് ഹൈക്കോടതിയാണ് കഫീല്‍ ഖാന് ജാമ്യം അനുവദിച്ചത്. ഓക്‌സിജന്‍ സിലണ്ടര്‍ വിതരണം ചെയ്തിരുന്ന ഏജന്‍സിക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് വിതരണം മുടങ്ങുകയും എഴുപതോളം കുട്ടികള്‍ മരിക്കുകയും ചെയ്ത സംഭവം രാജ്യത്താകെ വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. സ്വന്തം പണം മുടക്കി പുറത്തുനിന്ന് ഓക്‌സിജന്‍ സിലണ്ടറുകള്‍ ഡോ.കഫീല്‍ എത്തിച്ചതാണ് ബാക്കിയുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായകമായത്.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാര്‍ കാണിച്ച അലംഭാവം തുറന്നുകാട്ടിയതിന് പ്രതികാര നടപടിയായി ഇദ്ദേഹത്തെ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വകാര്യ പ്രാക്ടീസും അഴിമതിയും ഓക്‌സിജന്‍ സിലണ്ടര്‍ മറിച്ചു വിറ്റു തുടങ്ങിയ ആരോപണങ്ങളുമാണ് ബിജെപി ആദ്യം കഫീല്‍ ഖാനെതിരെ ഉന്നയിച്ചിരുന്നത്. പീന്നീട് മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്# കൊലക്കുറ്റം ചുമത്തി. മുഖ്യമന്ത്രി യോഗി തന്നെ പരസ്യമായി കഫീല്‍ ഖാനെ ചീത്ത വിളിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ജയിലില്‍ കഫീല്‍ ഖാന് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന പരാതിയുമായി ഭാര്യ ഡോ.ഷബിസ്ത ഖാന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തുടര്‍ച്ചയായ ജാമ്യ നിഷേധങ്ങള്‍ക്ക് ശേഷം കഫീലിന് ജാമ്യം ലഭിച്ചിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍