UPDATES

വൈറല്‍

മദ്യപിച്ച് ഫിറ്റായ മാധ്യമ പ്രവര്‍ത്തക കാമുകന്റ ഒന്നര കോടി ഡോളര്‍ വിലയുളള ചിത്രങ്ങള്‍ നശിപ്പിച്ചു

ക്രിസ്തുമസിന്റെ തലെ ദിവസം നടന്ന സംഭവത്തില്‍ പോലീസ് റിപ്പോര്‍ട്ടറെ അറസ്റ്റ് ചെയ്യുകയും 30,000 ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു

ഡേറ്റിംഗിലെ ആദ്യ ദിവസം നല്ല ഓര്‍മ്മകളല്ല പലപ്പോഴും സമ്മാനിക്കുക എന്നത് ലോകം അംഗീകരിച്ച കാര്യമാണ്. 99.9 ശതമാനം സമയത്തും ഡേറ്റിംഗിന്റെ ആദ്യ ദിവസം പരാജമായി മാറുകയാണ് പതിവ്. പക്ഷെ ആദ്യ ഡേറ്റിംഗില്‍ തന്നെ ഹൂസ്റ്റണിലെ അഭിഭാഷകനുണ്ടായ പോലെയുള്ള സാമ്പത്തിക നഷ്ടം ആര്‍ക്കും ഉണ്ടായിട്ടുണ്ടാവില്ല എാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് പറയുന്നത്. ആന്‍ഡി വാര്‍ഹോളിന്റെ രണ്ട് പ്രസിദ്ധ ചിത്രങ്ങളും രണ്ട് ശില്‍പങ്ങളും ഉള്‍പ്പെടെയുള്ള കലാശേഖരം അടിച്ചു ഫിറ്റായ കാമുകി നശിപ്പിച്ചപ്പോള്‍ ഏകദേശം 1.5 കോടി ഡോളറിന്റെ നഷ്ടമാണ് പാവം അഭിഭാഷകനുണ്ടായത്.

കോടതി നടപടികള്‍ ഫ്രീലാന്‍സായി റിപ്പോര്‍ട്ട് ചെയ്യുന്ന ലിന്‍ഡി ലൗ ലേമാനെ അത്താഴത്തിന് ക്ഷണിച്ചത് പ്രമുഖ അഭിഭാഷകനായിരുന്ന അന്തോണി ബുസ്ബീയായിരുന്നു. ലിന്‍ഡി അടിച്ച് ഫിറ്റായതിനെ തുടര്‍ന്ന് ഇരുവരും ഒരു ഉബര്‍ ടാക്‌സി പിടിച്ച് ബുസ്ബീയുടെ കൊട്ടാര സദൃശ്യമായ വീട്ടിലെത്തി. അവിടെ നിന്നും ലിന്‍ഡിക്ക് മടങ്ങിപ്പോകാന്‍ ബുസ്ബി മറ്റൊരു ഉബര്‍ ടാക്‌സി വിളച്ചതോടെ അവര്‍ അക്രമാസക്തയായി. മാത്രമല്ല തന്റെ വിലപിടിപ്പുള്ള കലാശേഖരത്തെ ലിന്‍ഡി വൈന്‍ ഒഴിച്ച് വികൃതമാക്കിയെന്നും ബുസ്ബീ ആരോപിക്കുന്നു. ശില്‍പങ്ങള്‍ നിലത്തിട്ട് പൊട്ടിക്കുകയും ചെയ്തു. ഏതായാലും ക്രിസ്തുമസിന്റെ തലെ ദിവസം നടന്ന സംഭവത്തില്‍ പോലീസ് റിപ്പോര്‍ട്ടറെ അറസ്റ്റ് ചെയ്യുകയും 30,000 ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു.

ബുസ്ബീ ഒരു ധനശേഖരണ പരിപാടി നടത്തുകയും 250,000 ഡോളര്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംഭാവന നല്‍കുകയും ചെയ്ത 2016 ല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുസ്ബീയുടെ വീട് സന്ദര്‍ശിച്ചിരുന്നു. ടെക്‌സാസ് ഗവര്‍ണര്‍ റിക്കി പെറിക്കെതിരായ അധികാര ദുര്‍വിനിയോഗ കേസില്‍ ഹാജരായി തന്റെ കക്ഷിയെ വിജയിപ്പിച്ച ആളാണ് അന്തോണി ബുസ്ബീ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍