UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വേണു ബാലകൃഷ്ണനെതിരായ കേസ് മാധ്യമ സ്വാതന്ത്ര്യത്തിലേയ്ക്കുള്ള കടന്നുകയറ്റം: എഡിറ്റേര്‍സ് ഗില്‍ഡ്‌

ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലാണ് ഇത് സംഭവിച്ചതെന്നും ഇടതുപക്ഷത്തിന് നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെ യുവജന സംഘടനയാണ് ഈ കേസിന് പിന്നിലെ പരാതിക്കാരെന്നതും നിര്‍ഭാഗ്യകരമാണെന്ന് എഡിറ്റേര്‍സ് ഗില്‍ഡ് അഭിപ്രായപ്പെടുന്നു.

ചാനല്‍ ചര്‍ച്ചയ്ക്കിടെ സമുദായ സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റര്‍ വേണു ബാലകൃഷ്ണനെതിരെ 153 എ വകുപ്പ് പ്രകാരം കേസെടുത്ത നടപടിയെ വിമര്‍ശിച്ച് എഡിറ്റേര്‍സ് ഗില്‍ഡ്. വേണു ബാലകൃഷ്ണനെതിരായ കേസ് മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന് എഡിറ്റേര്‍സ് ഗില്‍ഡ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലാണ് ഇത് സംഭവിച്ചതെന്നും ഇടതുപക്ഷത്തിന് നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെ യുവജന സംഘടനയാണ് ഈ കേസിന് പിന്നിലെ പരാതിക്കാരെന്നതും നിര്‍ഭാഗ്യകരമാണെന്ന് എഡിറ്റേര്‍സ് ഗില്‍ഡ് അഭിപ്രായപ്പെടുന്നു. മാധ്യമസ്വാതന്ത്ര്യത്തിന് എതിരായ നടപടികള്‍ സ്വീകരിക്കുന്നതില്‍ നിനന് പൊലീസിനെ സര്‍ക്കാര്‍ വിലക്കണമെന്നും എഡിറ്റേര്‍സ് ഗില്‍ഡ് ആവശ്യപ്പെടുന്നു.

“പ്രിയപ്പെട്ട മുസ്സീം സഹോദരങ്ങളേ, നിങ്ങള്‍ ഉമിനീര് പോലും ഇറക്കാതെ വ്രതശുദ്ധിയില്‍ കഴിയുകയാണ്. ആ നിങ്ങള്‍ക്ക് മേലാണ് ഇത്ര വലിയൊരു കളങ്കം മുഖ്യമന്ത്രി ചാര്‍ത്തി നല്‍കിയിരിക്കുന്നത്. നോമ്പ് തുറക്കാന്‍ പോയവന് തുറുങ്ക് കിട്ടുന്ന നാടാണിത്” – എന്നാണ് വേണു ബാലകൃഷ്ണന്‍ പറഞ്ഞത്. ആലുവ ഒരു സ്വതന്ത്ര റിപ്പബ്ലിക് അല്ല, എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഉസ്മാന്‍ എന്ന മുസ്ലീം യുവാവിനെ പൊലീസ് മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഇത്.

അര്‍ണാബിന് പഠിക്കുന്ന വേണു, അറ്റ്ലസിനെ കെട്ടിപ്പിടിച്ച ബ്രിട്ടാസ്, പിന്നെ നിഷയും; മലയാളം ചാനലുകള്‍ക്ക് ഇതെന്തു പറ്റി?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍