UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആധാര്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഭീഷണിയെന്ന സൂചനയുമായി എഡ്വേര്‍ഡ് സ്‌നോഡനും

സ്വകാര്യജീവിതങ്ങളിലേക്ക് ഒളിഞ്ഞുനോക്കുക എന്നത് ലോകത്ത് എല്ലാം ഗവണ്‍മെന്റുകള്‍ക്കുമുള്ള പ്രവണതയാണ്. നിയമമൊന്നും ഇക്കാര്യത്തില്‍ പ്രശ്‌നമേയല്ല എന്നാണ് ചരിത്രം പറയുന്നത്” – സ്‌നോഡന്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയുടെ ആധാര്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ള ഒന്നാണ് എന്ന സൂചന നല്‍കി പ്രമുഖ വിസില്‍ ബ്ലോവര്‍ ആക്ടിവിസ്റ്റായ എഡ്വേര്‍ഡ് സ്‌നോഡന്‍. 500 രൂപ നല്‍കിയാല്‍ 10 മിനുട്ടിനുള്ളില്‍ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട വ്യക്തികളുടെ വിവരങ്ങളെല്ലാം ലഭ്യമാകുമെന്ന വാര്‍ത്ത വലിയ വിവാദമുണ്ടാക്കുകയും ചര്‍ച്ചയാകുകയും ചെയ്തിരിക്കുന്നതിനിടയിലാണ് സ്‌നോഡന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആധാറിന്റെ ഡാറ്റബേസില്‍ യാതൊരു പ്രശ്‌നവും സംഭവിച്ചിട്ടില്ലെന്നും വിവരങ്ങളെല്ലാം സുരക്ഷിതമാണെന്നും യുഐഡിഎഐ പറഞ്ഞത് ഇന്നലെയാണ്.

ആധാര്‍ സ്വകാര്യതാലംഘനം സംബന്ധിച്ച് ബസ്ഫീഡ് റിപ്പോര്‍ട്ടിനോട് സിബിഎസിലെ മാധ്യമപ്രവര്‍ത്തകന്‍ സാക് വിറ്റാക്കര്‍ പ്രതികരിച്ചിരുന്നു. സാക്ക് വിറ്റാക്കറിന്റെ ട്വീറ്റ് സ്‌നോഡന്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്. “സ്വകാര്യജീവിതങ്ങളിലേക്ക് ഒളിഞ്ഞുനോക്കുക എന്നത് ലോകത്ത് എല്ലാം ഗവണ്‍മെന്റുകള്‍ക്കുമുള്ള പ്രവണതയാണ്. നിയമമൊന്നും ഇക്കാര്യത്തില്‍ പ്രശ്‌നമേയല്ല എന്നാണ് ചരിത്രം പറയുന്നത്” – സ്‌നോഡന്‍ ട്വിറ്ററില്‍ കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍