UPDATES

വിദേശം

ബുദ്ധിസ്റ്റ് – മുസ്ലീം സംഘര്‍ഷം: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ

ശ്രീലങ്കയിലെ മധ്യജില്ലകളില്‍ ഒന്നായ കാന്‍ഡിയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് വര്‍ഗീയ കലാപം പടരാതിരിക്കാനുള്ള മുന്‍ കരുതലാണ് അടിയന്തരാവസ്ഥയെന്ന് ഗവണ്‍മെന്റ് വക്താവ് പറഞ്ഞു.

ബുദ്ധിസ്റ്റ്, മുസ്ലീം സമുദായങ്ങളില്‍ പെട്ടവര്‍ തമ്മിലുള്ള വര്‍ഗീയ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ പത്ത് ദിവസത്തേയ്ക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശ്രീലങ്കയിലെ മധ്യജില്ലകളില്‍ ഒന്നായ കാന്‍ഡിയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ശ്രീലങ്കന്‍ കാബിനറ്റ് യോഗമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. ശ്രീലങ്കന്‍ ഗവണ്‍മെന്റ് വക്താവാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് വര്‍ഗീയ കലാപം പടരാതിരിക്കാനുള്ള മുന്‍ കരുതലാണ് അടിയന്തരാവസ്ഥയെന്ന് ഗവണ്‍മെന്റ് വക്താവ് ദയാസിരി ജയശേഖര റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഫേസ്ബുക്ക് വഴിയും മറ്റും വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കും കലാപത്തിന് പ്രേരിപ്പിക്കുന്നവര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഗവണ്‍മെന്റ് വക്താവ് അറിയിച്ചു. സൈന്യത്തേയും പൊലീസിനേയും മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുസ്ലീമായ ഒരു വ്യക്തിയുടെ കട, ബുദ്ധിസ്റ്റ് വിഭാഗത്തില്‍ നിന്നുള്ള അക്രമികള്‍ കത്തിച്ചിരുന്നു. ഇന്നലെ മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷമായി ഇരു വിഭാഗങ്ങളും തമ്മില്‍ ശ്രീലങ്കയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ട്. മുസ്ലീങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതായും ബുദ്ധവിഹാരങ്ങളും പുരാവസ്തു കേന്ദ്രങ്ങളും തകര്‍ക്കുന്നതായും ആരോപിച്ച് തീവ്ര ബുദ്ധിസ്റ്റ് ഗ്രൂപ്പുകള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് സംഘര്‍ഷം രൂക്ഷമായത്. മ്യാന്‍മറില്‍ ബുദ്ധിസ്റ്റ് ഭീകരവാദികളുടെ ആക്രമണം മൂലം പലായനം ചെയ്യേണ്ടി വന്ന റോഹിങ്ക്യ മുസ്ലീങ്ങള്‍ക്ക് രാജ്യത്ത് അഭയം നല്‍കുന്നതിനേയും ശ്രീലങ്കന്‍ ബുദ്ധിസ്റ്റ് ഗ്രൂപ്പുകള്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍