UPDATES

സയന്‍സ്/ടെക്നോളജി

ബ്രൗസിംഗ് ഹിസ്റ്ററി നീക്കം ചെയ്യാന്‍ ഫേസ്ബുക്കില്‍ പുതിയ ടൂള്‍

അടുത്തിടെ കേംബ്രിജ് അനലിറ്റിക്ക, ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ബ്രൗസിംഗ് ഹിസ്റ്ററി അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സ്വകാര്യതാ മാനദണ്ഡങ്ങളില്‍ സുപ്രധാന മാറ്റം വരുത്താന്‍ സക്കര്‍ബര്‍ഗ് തയ്യാറായിട്ടുള്ളത്.

ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ബ്രൗസിംഗ് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാന്‍ കഴിയും വിധത്തില്‍ പുതിയ സുരക്ഷാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി ഫേസ്ബുക്ക്. ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയ വിവരം പുറത്തുവിട്ടത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുക്കര്‍ബര്‍ഗ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് തുടങ്ങുന്ന ഫേസ്ബുക്കിന്റെ വാര്‍ഷിക കോണ്‍ഫറന്‍സില്‍ ഇക്കാര്യം അവതരിപ്പിക്കും. പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിലൂടെ തങ്ങളുടെ ബ്രൗസിംഗ് ഹിസ്റ്ററി മായ്ചുകളയാന്‍ ഉപയോക്താക്കള്‍ക്കാകുമെന്നും സുക്കര്‍ബര്‍ഗ് അറിയിച്ചു.

അടുത്തിടെ കേംബ്രിജ് അനലിറ്റിക്ക, ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ബ്രൗസിംഗ് ഹിസ്റ്ററി അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സ്വകാര്യതാ മാനദണ്ഡങ്ങളില്‍ സുപ്രധാന മാറ്റം വരുത്താന്‍ സുക്കര്‍ബര്‍ഗ് തയ്യാറായിട്ടുള്ളത്. വിവരച്ചോര്‍ച്ച സംബന്ധിച്ച ആരോപണങ്ങളില്‍ സുക്കര്‍ ബര്‍ഗില്‍ നിന്നും യുഎസ് കോണ്‍ഗ്രസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച യുഎസ് കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിന്റെ ചില ചോദ്യങ്ങള്‍ക്ക് തനിക്ക് മതിയായ ഉത്തരം നല്‍കാന്‍ ആയിരുന്നില്ല. ഇതിന് പരിഹാരമെന്നോണമാണ് പുതിയ മാറ്റമെന്നും, കൂടുതല്‍ പരിഷ്‌കരണം ഉടന്‍ ഉണ്ടാകുമെന്നും ഫേസ്ബുക്ക് സിഇഒ പ്രതികരിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍