പോസ്റ്റ്കാര്‍ഡ് ന്യൂസിനെ ഫേസ്ബുക്ക് നീക്കം ചെയ്തിരിക്കുന്നത് പകര്‍പ്പവകാശ ലംഘനത്തിന്റെ പേരിലാണ് എന്നതാണ് ശ്രദ്ധേയം. ബൗദ്ധിക സ്വത്തവകാശം ലംഘിക്കുന്നവരെ ഇത്തരത്തില്‍ ഫേസ്ബുക്കിന്റെ വ്യവസ്ഥകള്‍ അനുസരിച്ച് നീക്കം ചെയ്യേണ്ടി വരും എന്നാണ് കമ്പനി പറയുന്നത്.
സംഘപരിവാര്‍ അനുകൂല വ്യാജ വെബ്‌സൈറ്റ് പോസ്റ്റ്കാര്‍ഡ് ന്യൂസിനെ ഫേസ്ബുക്ക് നീക്കം ചെയ്തു. ബൂം പോലെയുള്ള ഫാക്ട് ചെക്കേര്‍സ് പല തവണ വ്യാജ വാര്‍ത്തകളുടെ പേരില്‍ പോസ്റ്റ്കാര്‍ഡിനെ പിടികൂടിയിരുന്നു. എന്നാല്‍ പോസ്റ്റ്കാര്‍ഡ് ന്യൂസിനെ ഫേസ്ബുക്ക് നീക്കം ചെയ്തിരിക്കുന്നത് പകര്‍പ്പവകാശ ലംഘനത്തിന്റെ പേരിലാണ് എന്നതാണ് ശ്രദ്ധേയം. ബൗദ്ധിക സ്വത്തവകാശം ലംഘിക്കുന്നവരെ ഇത്തരത്തില്‍ ഫേസ്ബുക്കിന്റെ വ്യവസ്ഥകള്‍ അനുസരിച്ച് നീക്കം ചെയ്യേണ്ടി വരും എന്നാണ് കമ്പനി ബൂമിനോട് പറഞ്ഞത്. അഞ്ച് ലക്ഷത്തിലധികം ഫോളോവര്‍മാരാണ് പോസ്റ്റ്കാര്‍ഡിന് ഫേസ്ബുക്കിലുണ്ടായിരുന്നത്. പോസ്റ്റ് കാര്‍ഡ് പുതുതായി ഉണ്ടാക്കിയ പേജില്‍ കാര്യമായി ഫോളോവര്‍മാരില്ല. അതേസമയം പോസ്റ്റ്കാര്‍ഡ് ഇംഗ്ലീഷ് എന്ന പേജിന് രണ്ടായിരത്തോളം ഫോളോവര്‍മാരാണ് നിലവിലുള്ളത്.
കോപ്പി റൈറ്റ് ലംഘനത്തെ തുടര്‍ന്ന് പല തവണ നല്‍കിയ മുന്നറിയിപ്പുകള്‍ക്കൊടുവിലാണ് പോസ്റ്റ് കാര്‍ഡിനെ ഫേസ്ബുക്ക് നീക്കിയത്. സ്‌പോര്‍ട്‌സ് ചാനലുകളുടേയും മറ്റും വീഡോയകള്‍ സംബന്ധിച്ചായിരുന്നു കൂടുതലും പ്രശ്‌നം. പോസ്റ്റ്കാര്‍ഡ് കന്നഡയ്ക്ക് 30,000ല്‍ പരം ഫോളോവര്‍മാരുണ്ട്. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുന്ന വിധത്തില്‍ വ്യാജ ചിത്രം ട്വിറ്റര്‍ വഴി പ്രചരിപ്പിച്ച കേസില്‍ പോസ്റ്റ്കാര്‍ഡ് ന്യൂസ് സ്ഥാപക എഡിറ്റര്‍ വിക്രം ഹെഗ്‌ഡെയെ മാര്‍ച്ച് 30ന് ബംഗളൂരു ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ജൈന സന്യാസിയെ മുസ്ലീം യുവാവ് ആക്രമിച്ചതായി പോസ്റ്റ്കാര്‍ഡ് ന്യൂസ് മാര്‍ച്ച് 18ന് വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ജൈന സന്യാസി മരിച്ചത് ബൈക്ക് ഇടിച്ചാണെന്ന് വ്യക്തമായി. ഇത്തരത്തില്‍ നിരവധി വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും സംഘപരിവാര്‍ അജണ്ടകള്‍ക്കനുസൃതമായി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് പോസ്റ്റ്കാര്‍ഡ് പ്രസിദ്ധീകരിച്ചതും പ്രചരിപ്പിച്ചതും.