UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭാര്യയോട് പ്രതികാരം തീര്‍ക്കാന്‍ മൂന്നുവയസുകാരിയെ പിതാവ് ക്രൂരമായി ബലാത്സംഗം ചെയ്തു

പീഢനത്തിനിരയായ കുട്ടി അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ഭാര്യയോടുള്ള പ്രതികാരം തീര്‍ക്കാന്‍ മൂന്നു വയസുകാരിയായ മകളെ പിതാവ് ബലാത്സംഗം ചെയ്തു. ഗുരുഗ്രാമിലാണ് സംഭവം. 25 കാരനായ പിതവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഢനത്തിനരയായ കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഗുരുഗ്രാമിലെ സെക്ടര്‍ 10 ല്‍ സരസ്വതി എന്‍ക്ലേവിലെ താമസക്കാരനാണ് മകളെ പീഢിപ്പിച്ചതിന് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയിലായിരുന്നു പീഢനം നടന്നത്. ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് സ്വദേശിയാണ് പ്രതി. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്: ബുധനാഴ്ച പ്രതിയും ഭാര്യയുമായി വാക്കേറ്റമുണ്ടായി. പ്രതി ഭാര്യയെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഭാര്യ വീട്ടില്‍ നിന്നും ബന്ധുവിന്റെ അരികിലേക്ക് പോയി. ഇവര്‍ വ്യാഴാഴ്ച തിരിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയില്‍ കിടക്കുന്ന കുട്ടിയെ കാണുന്നത്. വേഗം തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ കൊണ്ടുപോയെങ്കിലും അവസ്ഥമോശമായതിനാല്‍ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഭാര്യയുടെ പരാതിയില്‍ പൊലീസ് പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയെ പീഢിപ്പിച്ച കാര്യം ഇയാള്‍ സമ്മതിച്ചത്. ഭാര്യയുമായി വഴക്കിട്ടതിനു പിന്നാലെ താന്‍ അമിതമായി മദ്യപിച്ചെന്നും മദ്യലഹരിയില്‍ ഭാര്യയോട് തോന്നിയ പ്രതികാരത്തിന്റെ ഭാഗമായാണ് മകളെ ബലാത്സംഗം ചെയ്തതെന്നുമാണ് പൊലീസിനോട് പ്രതി പറഞ്ഞത്. പീഢനത്തിനുശേഷം കുട്ടിയെ കൊല്ലാനും താന്‍ ശ്രമിച്ചെന്ന് ഇയാള്‍ സമ്മതിക്കുന്നുണ്ട്. പോസ്‌കോ ്അടക്കമുള്ള കേസുകള്‍ സെക്ടര്‍ 10 എ പൊലീസ് പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍