UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എതിരാളിക്ക് നേരെ ഭീഷണിയും ആക്രമണവും: ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെതിരെ കേസ്

ഭീഷണിപ്പെടുത്തലിന്റെ പേരില്‍ സുശീല്‍ കുമാറിന്റെ ആരാധകര്‍ ആരോപണം നേരിടുന്നത് ഇതാദ്യമല്ല. റിയോ ഒളിമ്പിക്‌സിന് മുമ്പ നടന്ന ഒരു മത്സരത്തില്‍ സുശീല്‍ കുമാറിനെ തോല്‍പിച്ച 2015 ലെ ലോക ചാമ്പ്യന്‍ഷിപ്പ് ഓട്ടുമെഡല്‍ ജേതാവ് നാരസിംഗ് യാദവിന് ഭീഷണി നേരിട്ടതായി ആരോപണം ഉയര്‍ന്നിരുന്നു

ഗുസ്തിയില്‍ തന്റെ എതിരാളിയായ പ്രവീണ്‍ റാണയെ ആക്രമിക്കുകയും കുറ്റകരമായ രീതിയില്‍ ഭീഷണിപ്പെടുത്തകുയും ചെയ്തതിന് രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ ഗുസ്തി താരം സുശീല്‍ കുമാറിനും മറ്റ് അഞ്ചുപേര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. പ്രവീണ്‍ റാണയും അദ്ദേഹത്തിന്‍െ സഹോദരന്‍ നവീനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തിന്റെ പേരില്‍ കേസെടുത്തതെ് ഡപ്യൂട്ടി കമ്മീഷണര്‍ എംഎസ് രധാവ പറഞ്ഞു. കോമണ്‍ വെല്‍ത്ത് ഗെയിംസിനുള്ള ട്രയല്‍സിന്റെ സെമിഫൈനലില്‍ സുശീല്‍ കുമാറിനോട് തോറ്റ തന്നെ അദ്ദേഹത്തിന്റെ അനുയായികള്‍ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പ്രവീണ്‍ റാണ മാധ്യമങ്ങളോട് പറഞ്ഞു.

പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന പ്രവീണിനെ കസേരകളും ഇരുമ്പ് വടികളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. അടുത്ത മാസം നടക്കുന്ന പ്രോ റെസ്ലിംഗ് ലീഗില്‍ സുശീലിനെതിരെ മത്സരിച്ചാല്‍ ഫലം അനുഭവിക്കുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായും പ്രവീണ്‍ പറയുന്നു. ചത്രസാല്‍ സ്റ്റേഡിയത്തില്‍ 15 വര്‍ഷമായി പരിശീലനം നടത്തുന്ന തനിക്ക്, തന്നെയും സഹോദരനെയും മര്‍ദ്ദിച്ച എല്ലാവരെയും തിരിച്ചറിയാന്‍ സാധിക്കുമെന്നും പ്രവീണ്‍ വ്യക്തമാക്കി. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തുമെന്നും പോലീസ് അറിയിച്ചു. നിലവില്‍ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. സംഭവം സ്ഥിതീകരിക്കുന്നതിനായി വീഡിയോ ദൃശ്യങ്ങള്‍ നല്‍കാന്‍ വിവിധ വാര്‍ത്ത ചാനലുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രധാവ പറഞ്ഞു. നേരത്തെ സംഭവത്തെ അപലപിച്ച സുശീല്‍ കുമാര്‍, പ്രവീണ്‍ റാണയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. സംഭവത്തിന് ഉത്തരവാദികള്‍ തന്നെ കുടംബാംഗങ്ങള്‍ ആയാല്‍ പോലും അത് തെറ്റാണെന്നും കായികരംഗത്ത് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും സുശീല്‍ കുമാര്‍ പ്രതികരിച്ചു.

എന്നാല്‍, ഭീഷണിപ്പെടുത്തലിന്റെ പേരില്‍ സുശീല്‍ കുമാറിന്റെ ആരാധകര്‍ ആരോപണം നേരിടുന്നത് ഇതാദ്യമല്ല. റിയോ ഒളിമ്പിക്‌സിന് മുമ്പ നടന്ന ഒരു മത്സരത്തില്‍ സുശീല്‍ കുമാറിനെ തോല്‍പിച്ച 2015 ലെ ലോക ചാമ്പ്യന്‍ഷിപ്പ് ഓട്ടുമെഡല്‍ ജേതാവ് നാരസിംഗ് യാദവിന് ഭീഷണി നേരിട്ടതായി ആരോപണം ഉയര്‍ന്നിരുന്നു. സായിയുടെ സോണപേട്ട് കേന്ദ്രത്തില്‍ പരിശീലനം നടത്തിയിരുന്ന നാരസിംഗിന് ഭീഷണിയെ തുടര്‍ന്ന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പ്രധാന വേദിയുടെ പുറത്തുനടന്ന സംഭവത്തിന് തങ്ങള്‍ ഉത്തരവാദികളല്ല എന്ന് ചൂണ്ടിക്കാട്ടി സംഭവത്തില്‍ കൈകഴുകാനാണ് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷ ശരണ്‍ സിംഗ് തയ്യാറായത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍