UPDATES

സിനിമാ വാര്‍ത്തകള്‍

വഞ്ചനാ കുറ്റത്തിന് നടന്‍ ജോണ്‍ എബ്രഹാമിന് എതിരെ എഫ്‌ഐആര്‍

ജോണ്‍ എബ്രഹാം നായകനായ പുതിയ ചിത്രം പര്‍മാണു – ദ സ്റ്റോറി ഓഫ് പൊഖ്‌റാന്‍ മായി ബന്ധപ്പെട്ടാണ് വിവാദം. സാമ്പത്തിക തിരിമറി, പകര്‍പ്പവകാശ ലംഘനം അടക്കമുള്ള ആരോപണങ്ങള്‍ ക്രി ആര്‍ജ് ഉന്നയിച്ചിരിക്കുന്നു.

നടന്‍ ജോണ്‍ എബ്രഹാമിനെതിരെ വഞ്ചനാകുറ്റത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രേരണ അറോറയുടെ ക്രി ആര്‍ജ് എന്റര്‍ടെയ്ന്‍മെന്റ് എന്ന് നിര്‍മ്മാണ കമ്പനിയാണ് മുംബൈയിലെ ഖര്‍ പൊലീസ് സ്റ്റേഷനില്‍ ജോണ്‍ എബ്രഹാമിനും അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിക്കും എതിരെ പരാതി നല്‍കിയിരിക്കുന്നത്. ജോണ്‍ എബ്രഹാം നായകനായ പുതിയ ചിത്രം പര്‍മാണു – ദ സ്റ്റോറി ഓഫ് പൊഖ്‌റാന്‍ മായി ബന്ധപ്പെട്ടാണ് വിവാദം. സാമ്പത്തിക തിരിമറി, പകര്‍പ്പവകാശ ലംഘനം അടക്കമുള്ള ആരോപണങ്ങള്‍ ക്രി ആര്‍ജ് ഉന്നയിച്ചിരിക്കുന്നു. 30 കോടി രൂപ ജോണിന്റെ പ്രൊഡക്ഷന്‍ ഹൗസ് ആയ ജെഎ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയിരുന്നതായും ക്രി ആര്‍ജ് പറയുന്നു. അതേസമയം ക്രി ആര്‍ജ് സമയത്ത് പണം നല്‍കാത്തത് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളെ ബാധിച്ചു എന്നാണ് ജെഎ എന്റര്‍ടെയ്ന്‍മെന്റ് പറയുന്നത്. ഇരു കമ്പനികളും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കാന്‍ ആയിരുന്നു ധാരണ.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍