UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുംബൈയില്‍ വീണ്ടും തീ പിടിത്തം: നാല് മരണം

മരോളിലെ മൈമൂണ്‍ കെട്ടിടത്തില്‍ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടം. ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

കമല മില്‍സ് തീ പിടിത്ത ദുരന്തത്തിന് പിന്നാലെ മുംബയ് നഗരത്തില്‍ വീണ്ടും തീപിടിത്തം. നാല് പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. മരോളിലെ മൈമൂണ്‍ കെട്ടിടത്തില്‍ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. തീ നിയന്ത്രണവിധേയമായിട്ടുണ്ട്. ഡിസംബര്‍ 29ന് പുലര്‍ച്ചെ ലോവര്‍ പരേലിലെ കമല മില്‍സ് കോംപൗണ്ടിലെ 1 എബൗ പബ്ബിലുണ്ടായ തീപിടിത്തത്തില്‍ 14 പേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ പബിലെ രണ്ട് മാനേജര്‍മാരെ അറസ്റ്റ് ചെയ്തിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍