UPDATES

വായിച്ചോ‌

ഉജ്ജയിന്‍ ക്ഷേത്രത്തില്‍ വിവേചനം: തന്നെ കയറ്റിയില്ലെന്ന് എവറസ്റ്റ് കീഴടക്കിയ ആദ്യ ഭിന്നശേഷിക്കാരി

വസ്ത്രത്തില്‍ പിടിച്ചാണ് തടഞ്ഞത് – എനിക്ക് ഒരു കാല്‍ ഇല്ലെന്നും ഒരു മിനുട്ടിനുള്ളില്‍ ക്ഷേത്രത്തിനകത്ത് തിരിച്ചുപോയി വരാമെന്നും പറഞ്ഞിട്ടും അകത്തേയ്ക്ക് കയറ്റിവിട്ടില്ല – അരുണിമ സിന്‍ഹ എന്‍ഡിടിവിയോട് പറഞ്ഞു.

മധ്യപ്രദേശിലെ ഉജ്ജെയിനിലുള്ള മഹാകാല്‍ ക്ഷേത്രത്തില്‍ തന്നെ പ്രവേശിപ്പിച്ചില്ലെന്ന് എവറസ്റ്റ് കീഴടക്കിയ ഭിന്നശേഷിക്കാരിയായ ആദ്യ വനിത അരുണിമ സിന്‍ഹ. ക്ഷേത്രത്തില്‍ കയറ്റാതിരുന്നതിന് പുറമെ തന്റെ അംഗപരിമിതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിഹസിക്കുകയും ചെയ്തതായി അരുണിമ പറയുന്നു. രണ്ട് തവണ എന്നെ തടഞ്ഞു. വസ്ത്രത്തില്‍ പിടിച്ചാണ് തടഞ്ഞത് – എനിക്ക് ഒരു കാല്‍ ഇല്ലെന്നും ഒരു മിനുട്ടിനുള്ളില്‍ ക്ഷേത്രത്തിനകത്ത് തിരിച്ചുപോയി വരാമെന്നും പറഞ്ഞിട്ടും അകത്തേയ്ക്ക് കയറ്റിവിട്ടില്ല – അരുണിമ സിന്‍ഹ എന്‍ഡിടിവിയോട് പറഞ്ഞു.

ജില്ലാ ഭരണകൂടം ഈ സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മഹാകാല്‍ ദേവന്റെ നാടായ ഉജ്ജയിനിയിലേയ്ക്ക് ഇന്ത്യയുടെ അഭിമാനമായ താങ്കള സ്വാഗതം ചെയ്യുന്നതായും ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഗൗരവത്തോടെ കാണുമെന്നും മന്ത്രി ഭൂപേന്ദ്ര സിംഗ് ട്വീറ്റ് ചെയ്തു. സെക്യൂരിറ്റി ഗാര്‍ഡുകളോട് വിശദീകരണം തേടുമെന്നും നടപടിയുണ്ടാകുമെന്നും മഹാകാല്‍ ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റര്‍ അവ്‌ദേശ് ശര്‍മ പറഞ്ഞു.

വായനയ്ക്ക്: https://goo.gl/fnGx3g

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍