UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുല്‍വാമയില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു, മൂന്ന് ഭീകരരും

ക്യാമ്പിലേയ്ക്ക് ഗ്രനേഡുകള്‍ എറിഞ്ഞതിന് ശേഷം വെടി വയ്പ് തുടങ്ങുകയായിരുന്നു. സിആര്‍പിഎഫ് ക്യാമ്പിനെ ലക്ഷ്യം വച്ച് ആക്രമണമുണ്ടാകുമെന്ന് മൂന്ന് ദിവസം മുമ്പ് കൃത്യമായ ഇന്റലിജന്‍സ് വിവരമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. മൂന്ന് ജയ്ഷ് ഇ മുഹമ്മദ് ഭീകരരും കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷ് ഇ മുഹമ്മദ് നേതാക്കള്‍ ഏറ്റെടുത്തു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആക്രമണം തുടങ്ങിയത്. ക്യാമ്പിലേയ്ക്ക് ഗ്രനേഡുകള്‍ എറിഞ്ഞതിന് ശേഷം വെടിവയ്പ് തുടങ്ങുകയായിരുന്നു. സിആര്‍പിഎഫ് ക്യാമ്പിനെ ലക്ഷ്യം വച്ച് ആക്രമണമുണ്ടാകുമെന്ന് മൂന്ന് ദിവസം മുമ്പ് കൃത്യമായ ഇന്റലിജന്‍സ് വിവരമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍