UPDATES

ട്രെന്‍ഡിങ്ങ്

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് തള്ളിയതിനെതിരായ ഹര്‍ജി അഞ്ചംഗ ബഞ്ച് പരിഗണിക്കും

തനിക്കെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയിരുന്ന ജസ്റ്റിസ് ചെലമേശ്വറിനേയും മറ്റ മൂന്ന് മുതിര്‍ന്ന ജഡ്ജിമാരേയും ഒഴിവാക്കിയാണ് സീനിയോറിറ്റിയില്‍ ആറ് മുതല്‍ 10 വരെ സ്ഥാനങ്ങളില്‍ വരുന്ന ജഡ്ജിമാരെ വച്ച് മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ ആയ ചീഫ് ജസ്റ്റിസ് ബഞ്ച് രൂപീകരിച്ചിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ സ്ഥാനത്ത് നിന്ന് ഇംപീച്ച് ചെയ്യുന്നതിനായുള്ള നോട്ടീസ് രാജ്യസഭ ചെയര്‍മാനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തള്ളിയതിനെതിരായി കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അടക്കമുള്ള ഏറ്റവും മുതിര്‍ന്ന അഞ്ച് ജഡ്ജിമാരെ ഒഴിവാക്കി പിന്നീട് വരുന്ന അഞ്ച് മുതിര്‍ന്ന ജഡ്ജിമാരാണ് ഹര്‍ജി പരിഗണിക്കുക. ജസ്റ്റിസുമാരായ എകെ സിക്രി, എസ്എ ബോഡെ, എന്‍വി രമണ, അരുണ്‍ മിശ്ര, എകെ ഗോയല്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. സീനിയോറിറ്റിയില്‍ ആറാമനായ ജസ്റ്റിസ് എകെ സിക്രി ആണ് ബഞ്ചിന് നേതൃത്വം നല്‍കുന്നത്. ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ വെങ്കയ്യ നായിഡുവിന്റെ നടപടി നിയമവിരുദ്ധവും ഏകപക്ഷീയവുമായ തീരുമാനമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.

60ലധികം എംപിമാര്‍ ഒപ്പിട്ട ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിക്കൊണ്ടുള്ള നോട്ടീസ് ആണ് കഴിഞ്ഞ മാസം നല്‍കിയത്. എന്നാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ നോട്ടീസ് തള്ളുകയായിരുന്നു. ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ ജെ ചെലമേശ്വറിന്റെ ബഞ്ച് അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്നായിരുന്നു ഇംപീച്ച്‌മെന്റ് നോട്ടീസില്‍ ഒപ്പുവച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് സംബന്ധിച്ച കാര്യമായതിനാല്‍ ഈ ഹര്‍ജി അദ്ദേഹം പരിഗണിക്കാന്‍ പാടില്ലെന്നും പിന്നീട് വരുന്ന ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് വാദം കേള്‍ക്കേണ്ടതെന്നും കപില്‍ സിബല്‍ പറഞ്ഞിരുന്നു. എന്നാല്‍ തനിക്കെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയിരുന്ന ജസ്റ്റിസ് ചെലമേശ്വറിനേയും മറ്റ മൂന്ന് മുതിര്‍ന്ന ജഡ്ജിമാരേയും ഒഴിവാക്കിയാണ് സീനിയോറിറ്റിയില്‍ ആറ് മുതല്‍ 10 വരെ സ്ഥാനങ്ങളില്‍ വരുന്ന ജഡ്ജിമാരെ വച്ച് മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ ആയ ചീഫ് ജസ്റ്റിസ് ബഞ്ച് രൂപീകരിച്ചിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍