UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെഡിഎസിന്റെ യോഗത്തില്‍ നിന്നും അഞ്ച് എംഎല്‍എമാര്‍ ‘മുങ്ങി’?

ബംഗളൂരു വസന്ത് വസന്ത നഗറിലെ ഷാംഗ്രി ലാ ഹോട്ടലിലാണ് നിയമസഭ കക്ഷി യോഗം വിളിച്ചിരിക്കുന്നത്. ഇവര്‍ എത്താനായി കാത്തിരിക്കുകയാണ് എന്നാണ് ജെഡിഎസ് നേതാക്കള്‍ പറഞ്ഞത്.

കോണ്‍ഗ്രസിന്റെ നിയമസഭ കക്ഷി യോഗത്തിന് 20 എംഎല്‍എ മാര്‍ എത്തിയില്ലെന്ന വാര്‍ത്തക്ക് പിന്നാലെ വരുന്നത് ജനത ദള്‍ എസിന്‍റെ നിയമസഭ കക്ഷി യോഗത്തിലും അഞ്ച് എംഎല്‍എമാര്‍ എത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ഡെക്കാന്‍ ഹെറാള്‍ഡ് ആണ് ഇക്കാര്യം പറയുന്നത്. പാര്‍ട്ടിയുടെ 37 എംഎല്‍എമാരില്‍ എച്ച്ഡി കുമാരസ്വാമിയടക്കം 32 പേരാണ് യോഗത്തിനെത്തിയത്.

ബംഗളൂരു വസന്ത് വസന്ത നഗറിലെ ഷാംഗ്രി ലാ ഹോട്ടലിലാണ് നിയമസഭ കക്ഷി യോഗം വിളിച്ചിരിക്കുന്നത്. ഇവര്‍ എത്താനായി കാത്തിരിക്കുകയാണ് എന്നാണ് ജെഡിഎസ് നേതാക്കള്‍ ഡെക്കാണ്‍ ഹെറാള്‍ഡിനോട് പറഞ്ഞത്. ഇവര്‍ വന്നുകൊണ്ടിരിക്കുകയാണ് എന്നാണ് നേതാക്കളെ അറിയിച്ചിരിക്കുന്നത്. ഇതുമൂലം യോഗം തുടങ്ങാന്‍ വൈകിയിരിക്കുകയാണ്.

കോണ്‍ഗ്രസിന്റെ നിയമസഭ കക്ഷി യോഗത്തിനെത്തിയത് 58 പേര്‍; യെദിയൂരപ്പ ഗവര്‍ണറെ കണ്ടു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍