UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജമ്മു കാശ്മീരിലെ ഷോപിയാനില്‍ സൈന്യവുമായി ഏറ്റുമുട്ടല്‍: അഞ്ച് ഗ്രാമീണര്‍ കൊല്ലപ്പെട്ടു

കാശ്മീര്‍ സര്‍വകലാശാലയിലെ സോഷ്യോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ അസി.പ്രൊഫസറായ റാഫി ഭട്ട് ആണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇദ്ദേഹം കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു എന്നാണ് പൊലീസ് എന്‍ഡിടിവിയോട് പറഞ്ഞത്.

ജമ്മു കാശ്മീരിലെ ഷോപിയാനില്‍ സൈന്യവുമായുണ്ടായ ഏറ്റമുട്ടലില്‍ കാശ്മീര്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു അസി.പ്രൊഫസര്‍ അടക്കം അഞ്ച് ഹിസ്ബുള്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ന് രാവിലെ തുടങ്ങിയ ഏറ്റുമുട്ടലില്‍ ബുര്‍ഹാന്‍ വാനിയുമായി അടുപ്പമുള്ള ഒരു ഉന്നത ഹിസ്ബുള്‍ കമാന്‍ഡര്‍ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടിരിക്കുന്നത് എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സംഭവത്തിലെ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും വെടിവയ്പിലും അഞ്ച് ഗ്രാമീണരും കൊല്ലപ്പെട്ടു. ഇതില്‍ ഒരാള്‍ 17 വയസുകാരനാണ്.

കാശ്മീര്‍ സര്‍വകലാശാലയിലെ സോഷ്യോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ അസി.പ്രൊഫസറായ റാഫി ഭട്ട് ആണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇദ്ദേഹം കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു എന്നാണ് പൊലീസ് എന്‍ഡിടിവിയോട് പറഞ്ഞത്. കീഴടങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ അത് അംഗീകരിക്കാതെ വെടിവയ്പ് തുടരുകയായിരുന്നു അഞ്ച് ഭീകരരെന്നാണ് പൊലീസ് പറയുന്നത്. സിആര്‍പിഎഫും ആര്‍മിയും ചേര്‍ന്ന് ബാഡിഗാം ഗ്രാമം വളയുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍