UPDATES

വിദേശം

പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രിക്ക് വെടിയേറ്റു; വധശ്രമം നടത്തിയത് പുതിയ തീവ്ര ഇസ്ലാമിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍

ക്രിസ്ത്യാനികളും ഹിന്ദുക്കളും സിഖുകാരുമടക്കമുള്ള പാകിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്ക്ക് വേണ്ടി വാദിക്കുകയും ശക്തമായ പിന്തുണ നല്കുകയും ചെയ്യുന്ന നേതാവാണ് അഹ്സാന്‍ ഇഖ്ബാല്‍.

പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി അഹ്‌സാന്‍ ഇഖ്ബാലിന് നേരെ തീവ്ര ഇസ്ലാമിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ യുവാവ് വെടിയുതിര്‍ത്തു. വെടിവയ്പില്‍ പരിക്കേറ്റ 59കാരനായ ഇഖ്ബാല്‍ അപകടനില തരണം ചെയ്തതായി ആഭ്യന്തര സഹമന്ത്രി തലാല്‍ ചൗധരി അറിയിച്ചു. ജൂലായില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചാബ് പ്രവിശ്യയിലെ മണ്ഡലത്തിലെത്തി മടങ്ങുമ്പോളാണ് ഇഖ്ബാലിന് നേരെ വെടി വയ്പുണ്ടായത്. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണിത്. പാകിസ്ഥാന്‍ മുസ്ലീം ലീഗ് നവാസ് (പിഎംഎല്‍-എന്‍) പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അടുത്ത അനുയായിമാണ് അഹ്‌സാന്‍ ഇഖ്ബാല്‍.

ആബിദ് ഹുസൈന്‍ എന്ന 21കാരനാണ് ഇഖ്ബാലിന് നേരെ വെടി വച്ചത്. തെഹ്രീക് ഇ ലാബെയ്ക് എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് താനെന്ന് യുവാവ് പൊലീസിനോട് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വധശിക്ഷ ഉറപ്പാക്കും വിധം മതനിന്ദാ നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന സംഘടനയാണിത്. കഴിഞ്ഞ വര്‍ഷമാണ് ഈ പാര്‍ട്ടി രൂപീകരിക്കപ്പെട്ടത്. വധശ്രമത്തിന്റെ പ്രേരണ എന്താണ് എന്ന് വ്യക്തമല്ല. സുരക്ഷാകാരണങ്ങളാണ് ഇത് വെളിപ്പെടുത്താനാകില്ല എന്നാണ് നരോവാല്‍ പൊലീസ് ചീഫ് ഇമ്രാന്‍ കിഷ്വാര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞത്. അതേസമയം ക്രിസ്ത്യാനികളും ഹിന്ദുക്കളും സിഖുകാരുമടക്കമുള്ള പാകിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്ക്ക് വേണ്ടി വാദിക്കുകയും ശക്തമായ പിന്തുണ നല്കുകയും ചെയ്യുന്ന നേതാവാണ് അഹ്സാന്‍ ഇഖ്ബാല്‍. ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍