UPDATES

വിദേശം

രാസായുധ ആക്രമണം: അസദ് മൃഗമെന്ന് ട്രംപ്; പുടിനും വിമര്‍ശനം

അസദിന് നല്‍കുന്ന പിന്തുണയുടെ പേരില്‍ ഇതാദ്യമായി റഷ്യന്‍ പ്രസിഡന്റ് വളാദിമിര്‍ പുടിനെ ട്രംപ് വിമര്‍ശിച്ചതും ശ്രദ്ധേയമായി. പ്രസിഡന്റ് പുടിനും റഷ്യയും ഇറാനുമാണ് ആക്രമണത്തിന് ഉത്തരവാദികള്‍. അവരാണ് ഈ അസദ് ജന്തുവിനെ പിന്തുണക്കുന്നത് – ട്രംപ് ട്വീറ്റ് ചെയ്തു.

സിറിയയില്‍ കുട്ടികളടക്കം കൊല ചെയ്യപ്പെട്ട രാസായുധ ആക്രമണത്തിന് ഉത്തരവാദി പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് ആണെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. അസദ് ഒരു മൃഗമാണ് എന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഈ കൂട്ടക്കൊലയ്ക്ക് അസദ് വലിയ വില നല്‍കേണ്ടി വരുമെന്നും ഡൊണാള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി. ആക്രമണം നടന്ന പ്രദേശത്ത് സഹായമെത്തിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരെ അനുവദിക്കാത്ത വിധം പ്രദേശം സിറിയന്‍ ആര്‍മി വളഞ്ഞിരിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.

അസദിന് നല്‍കുന്ന പിന്തുണയുടെ പേരില്‍ ഇതാദ്യമായി റഷ്യന്‍ പ്രസിഡന്റ് വളാദിമിര്‍ പുടിനെ ട്രംപ് വിമര്‍ശിച്ചതും ശ്രദ്ധേയമായി. പ്രസിഡന്റ് പുടിനും റഷ്യയും ഇറാനുമാണ് ആക്രമണത്തിന് ഉത്തരവാദികള്‍. അവരാണ് ഈ അസദ് ജന്തുവിനെ പിന്തുണക്കുന്നത് – ട്രംപ് ട്വീറ്റ് ചെയ്തു. തലസ്ഥാനമായ ഡമാസ്‌കസിന് സമീപം വിമത സേനകളുടെ നിയന്ത്രണത്തിലുള്ള ഡൂമ എന്ന പ്രദേശത്താണ് ശനിയാഴ്ച രാസായുധ ആക്രമണമുണ്ടായത്. കുട്ടികളടക്കം 40 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍