UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫുട് പാത്തില്‍ കഴിഞ്ഞിരുന്ന മുന്‍ സൈനികനെ തല്ലിക്കൊന്നു

കുറേ വര്‍ഷങ്ങളായി കുടുംബവുമായി രവീന്ദ്ര ബാലിക്ക് ബന്ധമുണ്ടായിരുന്നില്ല. ഫുട്പാത്തിനടുത്ത് ടെന്റ് കെട്ടി താമസിക്കുകയായിരുന്നു.

പൂനെയില്‍ ഫുട്പാത്തില്‍ കഴിഞ്ഞിരുന്ന മുന്‍ ആര്‍മി ക്യാപ്റ്റനെ അജ്ഞാതരായ രണ്ട് പേര്‍ തല്ലിക്കൊന്നു. കന്റോണ്‍മെന്റ് മേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫുട്പാത്തില്‍ ഒരു ടെന്റിലാണ് രവീന്ദ്ര ബാലി (67) എന്ന മുന്‍ സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. ബാലിയെ ആക്രമിച്ച ശേഷം രണ്ട് പേര്‍ കടന്നുകളഞ്ഞത് സമീപത്തുള്ള ബംഗ്ലാവിന്റെ വാച്ച്മാന്‍ കണ്ടിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കുറേ വര്‍ഷങ്ങളായി കുടുംബവുമായി രവീന്ദ്ര ബാലിക്ക് ബന്ധമുണ്ടായിരുന്നില്ല. ഫുട്പാത്തിനടുത്ത് ടെന്റ് കെട്ടി താമസിക്കുകയായിരുന്നു.  പ്രതികളെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍