UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലയാറ്റൂരില്‍ വികാരിയെ കൊന്ന കപ്യാര്‍ അറസ്റ്റില്‍

മലയാറ്റൂര്‍ പള്ളിയിലെ കപ്യാരായിരുന്ന ജോണിയെ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ മൂന്ന് മാസം മുന്‍പ് ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട ജോണി ഫാ. തേലക്കാട്ടുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതേത്തുടര്‍ന്നാണ് ജോണി, വൈദികനെ ആക്രമിച്ചത്.

മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കുത്തിക്കൊന്ന കേസില്‍ പള്ളി കപ്യാരായിരുന്ന വട്ടപ്പറമ്പില്‍ ജോണി വട്ടേക്കാടനെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടിനുള്ളില്‍ നിന്ന് പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വൈദികനെ കുത്തിയ ശേഷം ജോണി മലയാറ്റൂരിലെ കാടിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

പൊലീസ് സംഘമെത്തുമ്പോള്‍ തീര്‍ത്തും അവശനായ നിലയിലായിരുന്നു ജോണി. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മലയാറ്റൂര്‍ കുരിശുമലയിലെ ആറാം സ്ഥലത്ത് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കൊല നടന്നത്. മലയാറ്റൂര്‍ പള്ളിയില്‍ പോയ ശേഷം കുരിശുമലയിറങ്ങുമ്പോഴാണ് ഫാ. സേവ്യര്‍ തേലക്കാട്ടിനെ പള്ളിയിലെ മുന്‍ ശുശ്രൂഷിയായ ജോണി ആക്രമിച്ചത്. കുത്തേറ്റ ഫാ. തേലക്കാട്ടിനെ കുരിശുമലയുടെ താഴെയിറക്കി അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

മലയാറ്റൂര്‍ പള്ളിയിലെ കപ്യാരായിരുന്ന ജോണിയെ മോശം പെരുമാറ്റത്തിന്‍റെ പേരില്‍ മൂന്ന് മാസം മുന്‍പ് ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട ജോണി ഫാ. തേലക്കാട്ടുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതേത്തുടര്‍ന്നാണ് ജോണി, വൈദികനെ ആക്രമിച്ചത്. കാലടി സ്വദേശിയായ ഫാ.തേലക്കാട്ട് അടുത്തിടെ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍