UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനം തടയുന്നത് തെറ്റായ സന്ദേശം നല്‍കുന്നു: മുന്‍ ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍

മറ്റൊരു മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍എം ലോധയും സമാനമായ അഭിപ്രായവുമായി രംഗത്തുണ്ട്. സുപ്രീം മുന്‍ ജഡ്ജി ബി സുദര്‍ശന്‍ റെഡ്ഡി, ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എപി ഷാ തുടങ്ങിയവരും കെഎം ജോസഫിന്റെ നിയമനം തടഞ്ഞുവയ്ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

സുപ്രീം കോടതി ജഡ്ജിയായുള്ള ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനം അംഗീകരിക്കാതെ നീട്ടിക്കൊണ്ടുപോകുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി തെറ്റായ സന്ദേശം നല്‍കുമെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍. സര്‍ക്കാരിന്റെ താല്‍പര്യത്തിന് എതിരായ വിധികള്‍ പ്രസ്താവിക്കുന്ന ജഡ്ജിമാര്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഭീഷണിയുടെ സന്ദേശമാണ് ഇത് നല്‍കുന്നതെന്ന് ടിഎസ് ഠാക്കൂര്‍ എന്‍ഡിടിവിയോട് പറഞ്ഞു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം തടയുന്നു എന്നതിനൊപ്പം ജുഡീഷ്യല്‍ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കാനും ഇത് കാരണമാകുമെന്ന് ടിഎസ് ഠാക്കൂര്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ജോസഫിനെ നിയമിക്കാനുള്ള ശുപാര്‍ശയില്‍ കൊളീജിയം ഉറച്ചുനില്‍ക്കണമെന്നും ജസ്റ്റിസ് ഠാക്കൂര്‍ ആവശ്യപ്പെട്ടു.

മറ്റൊരു മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍എം ലോധയും സമാനമായ അഭിപ്രായവുമായി രംഗത്തുണ്ട്. സുപ്രീം മുന്‍ ജഡ്ജി ബി സുദര്‍ശന്‍ റെഡ്ഡി, ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എപി ഷാ തുടങ്ങിയവരും കെഎം ജോസഫിന്റെ നിയമനം തടഞ്ഞുവയ്ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍