UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വായില്‍ തോന്നിയത് വിളിച്ച് പറയരുതെന്ന് പ്രധാനമന്ത്രിയോട് പറയണം: രാഷ്ട്രപതിക്ക് മന്‍മോഹന്‍ സിംഗിന്റെ കത്ത്

ഭരണഘടനപരമായ പദവി വഹിക്കുന്ന പ്രധാനമന്ത്രി പൊതു, സ്വകാര്യ പരിപാടികളില്‍ ഇത്തരത്തില്‍ സംസാരിക്കുന്നതും ഇത്തരം ഭാഷ ഉപയോഗിക്കുന്നതും ഭൂഷണമല്ല. ഇന്ത്യന്‍ യൂണിയന്റെ ഭരണഘടനാ തലവനെന്ന നിലയില്‍ പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ കാബിനറ്റിനേയും ഇക്കാര്യത്തില്‍ ഉപദേശിക്കാനുള്ള ഉത്തരവാദിത്തം രാഷ്ട്രപതിക്കുണ്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീഷണി സ്വരത്തില്‍, മോശപ്പെട്ട രീതിയിലാണ് പൊതുവേദികളില്‍ സംസാരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ കത്ത്. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് റാലികളില്‍ മോദി നടത്തിയ പരാമര്‍ശങ്ങള്‍ സംബന്ധിച്ചാണ് മന്‍മോഹന്‍ സിംഗിന്റെ പരാതി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയും ഈ കത്തില്‍ ഒപ്പ് വച്ചിട്ടുണ്ട്. പി ചിദംബരം, അശോക് ഗെലോട്ട് തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും കത്തില്‍ ഒപ്പ് വച്ചിരിക്കുന്നു.

സത്യപ്രതിജ്ഞാ ലംഘനമാണ് മോദി നടത്തിയിരിക്കുന്നതെന്ന് എഐസിസിയുടെ പേരിലുള്ള കത്ത് കുറ്റപ്പെടുത്തുന്നു. ഭരണഘടനപരമായ പദവി വഹിക്കുന്ന പ്രധാനമന്ത്രി പൊതു, സ്വകാര്യ പരിപാടികളില്‍ ഇത്തരത്തില്‍ സംസാരിക്കുന്നതും ഇത്തരം ഭാഷ ഉപയോഗിക്കുന്നതും ഭൂഷണമല്ല. ഇന്ത്യന്‍ യൂണിയന്റെ ഭരണഘടനാ തലവനെന്ന നിലയില്‍ പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ കാബിനറ്റിനേയും ഇക്കാര്യത്തില്‍ ഉപദേശിക്കാനുള്ള ഉത്തരവാദിത്തം രാഷ്ട്രപതിക്കുണ്ട് – കത്തില്‍ പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍