UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാഗാ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍: നാല് അസം റൈഫിള്‍സ് ജവാന്മാര്‍ കൊല്ലപ്പെട്ടു

ജവാന്മാര്‍ വെള്ളമെടുക്കുന്നതിനിടയില്‍ ഒളിഞ്ഞിരുന്ന തീവ്രവാദികള്‍ ആക്രമിക്കുകയായിരുന്നു എന്നാണ് അസം റൈഫിള്‍സ് പറയുന്നത്. മോണ്‍ ജില്ലയില്‍ രണ്ടാമത്തെ ആക്രമണമാണ് ഇത്തരത്തില്‍ അസം റൈഫിള്‍സ് ജവാന്മാരെ ലക്ഷ്യം വച്ച് നടക്കുന്നത്.

നാഗാലാന്റിലെ മോണ്‍ ജില്ലയില്‍ 40th അസം റൈഫിള്‍സിലെ നാല് ജവാന്മാര്‍, എന്‍ എസ് സി എന്നിന്റേതെന്ന് (ഖപ് ലംഗ്) (നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ്) കരുതുന്ന തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മ്യാന്‍മര്‍ അതിര്‍ത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. പരിക്കേറ്റവരെ ജോര്‍ഹട്ടിലെ ആശുപത്രിയിലേയ്ക്ക് മാറ്റി.

ജവാന്മാര്‍ വെള്ളമെടുക്കുന്നതിനിടയില്‍ ഒളിഞ്ഞിരുന്ന തീവ്രവാദികള്‍ ആക്രമിക്കുകയായിരുന്നു എന്നാണ് അസം റൈഫിള്‍സ് പറയുന്നത്. മോണ്‍ ജില്ലയില്‍ രണ്ടാമത്തെ ആക്രമണമാണ് ഇത്തരത്തില്‍ അസം റൈഫിള്‍സ് ജവാന്മാരെ ലക്ഷ്യം വച്ച് നടക്കുന്നത്. 2015ലെ സമാനമായ ആക്രമണത്തില്‍ എട്ട് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. മ്യാന്‍മര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ എസ് സി എന്‍ കെ, 15 വര്‍ഷം നീണ്ട വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് 2015ല്‍ പിന്മാറുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍