UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമിത് ഷായെ കണ്ടതിന്റെ പിറ്റേദിവസം നാല് ബംഗാളി കുടുംബങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

അമിത് ഷായുടെ സന്ദര്‍ശനം തങ്ങളെ ഭയപ്പെടുത്തിയെന്നും ഇതുകൊണ്ട് കൊല്‍ക്കത്തയിലെത്തി തൃണമൂല്‍ നേതാക്കളുടെ സഹായം തേടുകയായിരുന്നു എന്നും രാജ്‌ഭോര്‍ പറയുന്നു.

പശ്ചിമബംഗാളിലെ പുരുളിയ ജില്ലയില്‍ ബിജെപിയുടെ ജന്‍ സമ്പര്‍ക്ക് അഭിയാന്‍ എന്ന പരിപാടിയുടെ ഭാഗമായി എത്തിയ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഗ്രാമീണ കുടുംബങ്ങളെ കണ്ട് സംസാരിച്ചിരുന്നു. അമിത് ഷാ കണ്ട നാല് കുടുംബത്തിലെ അംഗങ്ങള്‍ പിറ്റേ ദിവസം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നു എന്നാണ് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പുരുളിയ സ്വദേശിയായ ഫുച്ചുരാജ്‌ഭോര്‍ പറയുന്നത് തങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ വലിയ താല്‍പര്യമൊന്നുമില്ലെന്നും എന്നാല്‍ തൃണമൂലിനോടും മമത ബാനര്‍ജിയോടും ചെറിയ താല്‍പര്യമുണ്ടെന്നുമാണ്. അമിത് ഷായുടെ സന്ദര്‍ശനം തങ്ങളെ ഭയപ്പെടുത്തിയെന്നും ഇതുകൊണ്ട് കൊല്‍ക്കത്തയിലെത്തി തൃണമൂല്‍ നേതാക്കളുടെ സഹായം തേടുകയായിരുന്നു എന്നും രാജ്‌ഭോര്‍ പറയുന്നു.

പാവപ്പെട്ട ഗ്രാമീണരെ പേടിപ്പിച്ച് കൂടെനിര്‍ത്താനാണ് അമിത് ഷായും ബിജെപിയും ശ്രമിക്കുന്നതെന്ന് തൃണമൂല്‍ നേതാവ് മദന്‍ മിത്ര ആരോപിച്ചു. മധ്യപ്രദേശിലേയും ഉത്തര്‍പ്രദേശിലേയും പോലെ കാര്യങ്ങള്‍ നടപ്പാക്കിക്കളയാം എന്ന തോന്നല്‍ ബിജെപിക്ക് വേണ്ട. ഇവിടെ ഓരോ ഇഞ്ചിലും എതിര്‍പ്പുണ്ടാകും. ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കുന്ന അവരുടെ തന്ത്രം ഇവിടെ ഏല്‍ക്കില്ല – മദന്‍ മിത്ര പറഞ്ഞു. അതേസമയം ഗ്രാമവാസികളെ ഭീഷണിപ്പെടുത്തി കൊല്‍ക്കത്തയില്‍ കൊണ്ടുവന്ന് തൃണമൂല്‍ പറയിപ്പിക്കുന്നതാണ് ഇതൊക്കെ എന്ന് ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ പ്രതികരിച്ചു.

(Photo Credit – PTI)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍