നാല് കുട്ടികളെ ഞായറാഴ്ച ആദ്യ ഘട്ട രക്ഷാപ്രവര്‍ത്തനത്തില്‍ പുറത്തെത്തിച്ചിരുന്നു. സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളായ 12 കുട്ടികളും അവരുടെ കോച്ചുമാണ് കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ഗുഹയില്‍ കുടുങ്ങിയത്.
തായ്‌ലാന്റിലെ ഗുഹയില്‍ കനത്ത മഴയെത്തുടര്‍ന്ന് കുടുങ്ങിപ്പോയ സംഘത്തിലെ നാല് കുട്ടികളെ കൂടി രക്ഷപ്പെടുത്തി. ഇതോടെ ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികളുടെ എണ്ണം ഏട്ടായി. ഇനി ഫുട്‌ബോള്‍ കോച്ചും നാല് കുട്ടികളുമാണ് ഗുഹയില്‍ ബാക്കിയുള്ളത്. രണ്ട് മണിക്കൂറില്‍ കുറഞ്ഞ സമയം കൊണ്ടാണ് അഞ്ചാമത്തേയും ആറാമത്തേയും കുട്ടികളെ രക്ഷപ്പെടുത്തിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നാല് കുട്ടികളെ ഞായറാഴ്ച ആദ്യ ഘട്ട രക്ഷാപ്രവര്‍ത്തനത്തില്‍ പുറത്തെത്തിച്ചിരുന്നു. സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളായ 12 കുട്ടികളും അവരുടെ കോച്ചുമാണ് കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ഗുഹയില്‍ കുടുങ്ങിയത്. പുറത്തെത്തിച്ച കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ട്.