UPDATES

യാത്ര

ട്രെയിന്‍ വൈകിയാല്‍ ഫുഡ് ഫ്രീ

‘മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രവൃത്തികള്‍ കാരണം ട്രെയിന്‍ വൈകിയാല്‍ റിസര്‍വ് ചെയ്ത ടിക്കറ്റുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സൗജന്യ ഭക്ഷണവും മറ്റുള്ള റിഫ്രഷ്‌മെന്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തും’ – പിയൂഷ് ഗോയല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഞായറാഴ്ചകളില്‍ നടക്കുന്ന അറ്റകുറ്റപ്പണികളുടെ ഭാഗികമായി അഞ്ച് മണിക്കൂറിലധികം ട്രെയിന്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ‘മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രവൃത്തികള്‍ കാരണം ട്രെയിന്‍ വൈകിയാല്‍ റിസര്‍വ് ചെയ്ത ടിക്കറ്റുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സൗജന്യ ഭക്ഷണവും മറ്റുള്ള റിഫ്രഷ്‌മെന്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തും’ – പിയൂഷ് ഗോയല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. റിസര്‍വ് ചെയ്യാതെ യാത്ര ചെയ്യുന്നവര്‍ക്കും ഈ ആനുകൂല്യം നല്‍കുന്നതിനെകുറിച്ച് ആലോചിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് 15നകം റെയില്‍വേയുടെ പുതിയ ടൈംടേബിള്‍ വരും. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സമയത്തില്‍ ഉണ്ടായേക്കാവുന്ന മാറ്റങ്ങള്‍ അതില്‍ കൃത്യമായി രേഖപ്പെടുത്തും. സോണല്‍ റെയില്‍വേ ജനറല്‍ മാനേജര്‍മാരുമായി റെയില്‍വേ മന്ത്രി നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് പുതിയ തീരുമാനങ്ങള്‍ ഉണ്ടായിരിക്കുന്നത്. യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും, ട്രെയിനുകള്‍ കൃത്യസമയത്ത് പുറപ്പെടാനുള്ള സാധ്യമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.

ആഴ്ചയില്‍ രണ്ട് മണിക്കൂറും, തിരക്ക് കുറവാണെങ്കില്‍ ഞായറാഴ്ചകളില്‍ ആറ് മണിക്കൂറും ട്രാക്ക് അറ്റകുറ്റപ്പണികള്‍ക്കായി നീക്കി വയ്‌ക്കേണ്ടിവരും. സുരക്ഷയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ നേരത്തേ ആസൂത്രണം ചെയ്ത് നടപ്പിലാക്കും. പുതിയ റെയില്‍വേ ഇടനാഴികള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി തിരക്ക് കൂടിയ പാതകള്‍ കണ്ടെത്തി തരാന്‍ ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടു. 2,000 കോടി രൂപ മുതല്‍മുടക്കില്‍ ഉത്തര്‍പ്രദേശിലെ അലഹബാദിനും മുഗള്‍സറായ്ക്കും മധ്യേ പുതിയ ലൈന്‍ നിര്‍മ്മിക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചു. നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍