UPDATES

വൈറല്‍

മഴ പെയ്യാനായി മധ്യപ്രദേശില്‍ ബിജെപി മന്ത്രിയുടെ വക തവള കല്യാണം

കഴിഞ്ഞ രണ്ട് വര്‍ഷമായി കടുത്ത വരള്‍ച്ചയാണ് ഛത്തര്‍പൂര്‍ അടങ്ങുന്ന ബുന്ദേല്‍ഖണ്ഡ് മേഖല നേരിടുന്നത്. അതിരൂക്ഷമായ ജലക്ഷാമം മൂസം ആയിരക്കണക്കിനാളുകള്‍ ഈ മേഖലയില്‍ നിന്ന് വീടൊഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരായി.

യാഗം നടത്തിയാല്‍ മഴ പെയ്യും എന്ന് വിശ്വസിക്കുന്നവരുണ്ട്. പ്രാര്‍ത്ഥിച്ചാലും പൂജ നടത്തിയാലും മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താനാകുമെന്ന് കരുതുന്നവരുണ്ട്. മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ വ്യത്യസ്തമായ ഒരു ആചാരമാണ് മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താനായി നടത്തിയത് – രണ്ട് തവളകളുടെ കല്യാണം. വനിത ശിശുക്ഷേമ മന്ത്രി ലളിത യാദവ്് ആണ് തവള കല്യാണം നടത്തിയത്. ഛത്തര്‍പൂരിലെ ഒരു ക്ഷേത്രത്തില്‍. മന്ത്രിമാരും പ്രാദേശിക ബിജെപി നേതാക്കളും ചേര്‍ന്ന് ആഷാഢ് ഉത്സവ് സംഘടിപ്പിച്ചു. തവളകളുടെ വിവാഹം നടത്തിക്കൊടുക്കാന്‍ പുരോഹിതനുണ്ടായിരുന്നു. വിവാഹത്തിന് ശേഷം സമൃദ്ധമായ സദ്യ. നൂറുകണക്കിനാളുകള്‍ കല്യാണം കൂടാനെത്തി.

ബിജെപി മന്ത്രിയുടെ തവള കല്യാണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മേഖലയില്‍ ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ ശ്രമിക്കുന്നതിന് പകരം ഇത്തരം കാര്യങ്ങളിലാണ് സര്‍ക്കാരിനും ബിജെപിക്കും താല്‍പര്യമെന്ന് കോണ്‍ഗ്രസ് നേതാവ് അലോക് ചതുര്‍വേദി കുറ്റപ്പെടുത്തി. ഇത് യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള പരിപാടിയാണ്. അതേസമയം ഇത് അന്ധവിശ്വാസമല്ലെന്നും വളരെ യുക്തിസഹമായ കാര്യമാണെന്നും പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് അനിവാര്യമാണെന്നുമാണ് ലളിത യാദവ് പറയുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി കടുത്ത വരള്‍ച്ചയാണ് ഛത്തര്‍പൂര്‍ അടങ്ങുന്ന ബുന്ദേല്‍ഖണ്ഡ് മേഖല നേരിടുന്നത്. അതിരൂക്ഷമായ ജലക്ഷാമം മൂസം ആയിരക്കണക്കിനാളുകള്‍ ഈ മേഖലയില്‍ നിന്ന് വീടൊഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരായി. മേഖലയിലെ ആറ് ജില്ലകളിലും – സാഗര്‍, ഛത്തര്‍പൂര്‍, ദാമോ, ടികംഗഡ്, പന്ന, ദാതിയ – ശരാശരിയിലും താഴ്ന്ന മഴ മാത്രമാണ് കിട്ടിയത്. ഇത് റാബി വിളകളെ ബാധിക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍