UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫേസ്ബുക്കില്‍ ഫോട്ടോയും മോശം കമന്റുകളുമായി ആണ്‍സുഹൃത്തിന്റെ അധിക്ഷേപം; 17കാരി ജീവനൊടുക്കി

യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തു.

ഫേസ്ബുക്കില്‍ തന്റെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുകയും മോശം കമന്റിട്ട് അധിക്ഷേപിക്കുകയും ചെയ്ത ആണ്‍സുഹൃത്തിന്റെ നടപടിയെ തുടര്‍ന്ന് പശ്ചിമബംഗാളിലെ ഹൗറ സ്വദേശിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. 17 വയസുള്ള പെണ്‍കുട്ടി പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. കേരളത്തില്‍ ജ്വല്ലറിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഇയാളുമായി ഫേസ്ബുക്ക് വഴിയാണ് പെണ്‍കുട്ടി പരിചയപ്പെട്ടത്. ആറ് മാസമായി ഇവര്‍ അടുപ്പത്തിലായിരുന്നു. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തു.

കേരളത്തിലെ ജോലിയുടെ കാര്യം പെണ്‍കുട്ടിയോട് യുവാവ് പറഞ്ഞിരുന്നില്ല. ഇക്കാര്യം തന്നില്‍ നിന്ന് മറച്ചുവച്ചതിനെ തുടര്‍ന്നുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പെണ്‍കുട്ടി യുവാവുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഇതിലെ ദേഷ്യമാണ് പെണ്‍കുട്ടിയെ അധിക്ഷേപിച്ച് പോസ്റ്റിടാന്‍ യുവാവിനെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. തന്നെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ യുവാവ് നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ പഠനം പൂര്‍ത്തിയാക്കാതെ ഇത്തരത്തില്‍ ഒരു കാര്യത്തിനും പെണ്‍കുട്ടിക്ക് സമ്മതമായിരുന്നില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍