UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗൗരി ലങ്കേഷ് വധം; പ്രതികളുടെ രേഖാചിത്രം പുറത്തു വിട്ടു

പ്രതികളെ പിടികൂടുന്നതിന് പൊതുജനങ്ങളുടെ സഹായവും പൊലീസ് അഭ്യര്‍ത്ഥിച്ചു

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകികളുടേതെന്നു കരുതുന്ന രേഖാചിത്രം പ്രത്യേക അന്വേഷണ സംഘം പുറത്തുവിട്ടു. ബെംഗളൂരുവില്‍ ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തിലാണ് രേഖാചിത്രങ്ങള്‍ പുറത്തുവിട്ടത്.

ദൃക്‌സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ രേഖാചിത്രങ്ങളാണ് പുറത്തു വിട്ടത്. രണ്ടു പ്രതികളുടെ മൂന്നു ചിത്രങ്ങളാണ് ഇതില്‍ ഉള്ളത്. ഇവര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നാണ് അന്വേഷണസംഘം പറയുന്നത്. പ്രതികളെ പിടികൂടുന്നതിനായി പൊതുജനങ്ങളുടെ സഹായവും പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതുകൊണ്ടാണ് രേഖാചിത്രങ്ങള്‍ പുറത്തു വിടുന്നതെന്നും പ്രത്യേക അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥന്‍ ബി കെ സിംഗ് വ്യക്തമാക്കി.

പ്രതികളുടെ മതമോ ബന്ധമോ ഇപ്പോള്‍ ഉറപ്പിക്കാനാവില്ലെന്നും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ പറയുന്നു. പ്രതികളിലൊരാള്‍ നെറ്റിയില്‍ കുറി തൊട്ടിരുന്നു. അതുകൊണ്ട് കമ്മലിന്റെയോ നെറ്റിയിലെ കുറിയുടെയോ അടിസ്ഥാനത്തില്‍ ഇവരുടെ മതമോ ബന്ധമോ ഉറപ്പിക്കാനാവില്ലെന്നായിരുന്നു ബി കെ സിംഗ് വ്യക്തമാക്കിയത്. ഗൗരിയുടെ വധത്തിനു പിന്നില്‍ സനാഥന്‍ സന്‍സ്ഥയാണെന്ന പ്രചാരണത്തിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പ്രചരണങ്ങള്‍ മാധ്യമങ്ങളില്‍ മാത്രമാണുള്ളതെന്നും ഗൗരി ലങ്കേഷിന്റെ വീടിന്റെ സമീപത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നതായും ധബോല്‍ക്കര്‍ വധവുമായി പ്രതികള്‍ക്ക് ബന്ധമുള്ളതായി വ്യക്തമായിട്ടില്ലെന്നും പൊലീസ് പറയുന്നു.

സെപ്തംബര്‍ അഞ്ച് രാത്രിയിലാണ് ഓഫിസില്‍ നിന്നും മടങ്ങിയെത്തിയ സമയത്ത് വീടിനു പുറത്തുവച്ച് ഗൗരി ലങ്കേഷ് വെടിയേറ്റു കൊല്ലപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍