UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപിയുടെ ക്രിമിനല്‍ അഴിമതി തന്ത്രം പൊളിഞ്ഞു; നാണമുണ്ടെങ്കില്‍ കര്‍ണാടക ഗവര്‍ണര്‍ രാജി വയ്ക്കണം: യെച്ചൂരി

കള്ളപ്പണവും അഴിമതിക്കാരായ ക്രിമിനലുകളുടെ സഹായവും ഉപയോഗിച്ച് ജനാധിപത്യ സ്ഥാപനങ്ങളേയും ഭരണഘടനയേയും അവഹേളിച്ചുകൊണ്ടുള്ള മോദിയുടേയും അമിത് ഷായുടേയും ഈ നീക്കം ഒരിക്കലും മറക്കാന്‍ കഴിയുന്ന ഒന്നല്ല.

അല്‍പ്പമെങ്കിലും ലജ്ജയുണ്ടെങ്കില്‍ കര്‍ണാടക ഗവര്‍ണര്‍ രാജി വച്ച് പോകണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കര്‍ണാടകയില്‍ ബിജെപിയുടെ അഴിമതി നിറഞ്ഞ ക്രിമിനല്‍ തന്ത്രം പരാജയപ്പെട്ടിരിക്കുന്നു. ഇത് വ്യക്തമാക്കുന്നത് ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചുകൊണ്ട് ഗവര്‍ണര്‍ ഭരണഘടനാവിരുദ്ധവും വഞ്ചനാപരവുമായ പ്രവൃത്തിയാണ് ചെയ്തത് – യെച്ചൂരി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കള്ളപ്പണവും അഴിമതിക്കാരായ ക്രിമിനലുകളുടെ സഹായവും ഉപയോഗിച്ച് ജനാധിപത്യ സ്ഥാപനങ്ങളേയും ഭരണഘടനയേയും അവഹേളിച്ചുകൊണ്ടുള്ള മോദിയുടേയും അമിത് ഷായുടേയും ഈ നീക്കം ഒരിക്കലും മറക്കാന്‍ കഴിയുന്ന ഒന്നല്ല. അല്‍പ്പമെങ്കിലും ലജ്ജ അവശേഷിക്കുന്നുണ്ടെങ്കില്‍ കര്‍ണാടക ഗവര്‍ണര്‍ രാജി വയ്ക്കണം. ബംഗളൂരുവില്‍ വന്ന് അഴിമതി ഇടപാടുകള്‍ക്ക് ചരട് വലിച്ച കേന്ദ്ര മന്ത്രിമാരും ഇതില്‍ ഇതേ പോലെ ഉത്തരവാദികളാണ്. ഇത് കര്‍ണാടകയ്ക്ക് പുറത്തേയ്ക്കും വ്യാപിച്ച ഒന്നാണ് – യെച്ചൂരി പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍