UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സര്‍ക്കാര്‍ മാധ്യമങ്ങളില്‍ ‘ദലിത്’ പദം ഉപയോഗിക്കുന്നത് നിരോധിച്ചു

ഹരിജന്‍, ദലിത് എന്നീ പദങ്ങള്‍ പട്ടികജാതി വിഭാഗക്കാരെ അവഹേളിക്കുന്നതാണന്നും ഈ പദങ്ങള്‍ അച്ചടി, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളില്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പട്ടികജാതി-ഗോത്രവര്‍ഗ കമീഷനു പരാതി ലഭിക്കുകയായിരുന്നു.

സര്‍ക്കാറിന്റെ ഉടമസ്ഥതയിലുളള അച്ചടി, ദൃശ്യ മാധ്യമങ്ങളില്‍ ദലിത് എന്ന പദം ഉപയോഗിക്കരുതെന്ന് നിര്‍ദേശം. വെളളിയാഴ്ചയാണ് ഇതു സംമ്പന്ധിച്ച് ഉത്തരവിറങ്ങിയത്. പട്ടികജാതി-പട്ടിക വര്‍ഗ കമീഷന്റെ നിര്‍ദേശമനുസരിച്ചാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

പട്ടിക ജാതി-വര്‍ വിഭാഗങ്ങളെ എളുപ്പത്തിലുളള വിശേഷണ പദമായി ദലിത് എന്നാണ് ഉപയോഗിച്ചു വരുന്നത്. എന്നാല്‍ ഹരിജന്‍, ദലിത് എന്നീ പദങ്ങള്‍ പട്ടികജാതി വിഭാഗക്കാരെ അവഹേളിക്കുന്നതാണന്നും ഈ പദങ്ങള്‍ അച്ചടി, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളില്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പട്ടികജാതി-ഗോത്രവര്‍ഗ കമീഷനു പരാതി ലഭിക്കുകയായിരുന്നു.

ഇതെ തുടര്‍ന്നാണ് പരാതിയുടെ പകര്‍പ്പുള്‍പ്പെടെയുള്ള ശിപാര്‍ശയോടെയാണ് പബ്ലിക് റിലേഷന്‍സ് വകുപ്പിന് കമീഷന്‍ നോട്ടീസ് നല്‍കിയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍