UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കീഴാറ്റൂരില്‍ മേല്‍പ്പാലം സാധ്യമാണോ എന്ന് കേന്ദ്രസര്‍ക്കാരിനോട് ജി സുധാകരന്‍

മേല്‍പ്പാലം സാധ്യമാണോ എന്ന് അന്വേഷിച്ച് കേന്ദ്ര ഗതാഗത മന്ത്രിക്കും ദേശീയപാത അതോറിറ്റി ചെയര്‍മാനും
പൊതുമരാമത്ത് മന്ത്രി കത്തയച്ചു. കീഴാറ്റൂരില്‍ സമരം ചെയ്യുന്നവര്‍ വയല്‍കിളികള്‍ അല്ല കഴുകന്മാര്‍ ആണെന്നും പാടത്തിന്‍റെ അരികത്ത് കൂടി പോലും പോകാത്തവര്‍ ആണെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു.

കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്താതെ മേല്‍പ്പാലത്തില്‍ റോഡ് നിര്‍മ്മിച്ചാല്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമോ എന്ന സാധ്യത ആരാഞ്ഞ് സംസ്ഥാന സര്‍ക്കാര്‍. കീഴാറ്റൂരില്‍ മേല്‍പ്പാലം സാധ്യമാണോ എന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ആരാഞ്ഞിട്ടുണ്ട്. ഇക്കാര്യം അന്വേഷിച്ച് കേന്ദ്ര ഗതാഗത മന്ത്രിക്കും ദേശീയപാത അതോറിറ്റി ചെയര്‍മാനും
പൊതുമരാമത്ത് മന്ത്രി കത്തയച്ചു. തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യു ഈ നിര്‍ദ്ദേശം നിയമസഭയില്‍ മുന്നോട്ടുവച്ചിരുന്നു.

കീഴാറ്റൂരില്‍ സമരം ചെയ്യുന്നവര്‍ വയല്‍കിളികള്‍ അല്ല കഴുകന്മാര്‍ ആണെന്നും പാടത്തിന്‍റെ അരികത്ത് കൂടി പോലും പോകാത്തവര്‍ ആണെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു. കീഴാറ്റൂരില്‍ 60ല്‍ 56 കുടുംബങ്ങള്‍ ഭൂമി വിട്ടുകൊടുക്കാന്‍ സന്നദ്ധര്‍ ആയിട്ടുണ്ടെന്നും വെറും നാല് കുടുംബങ്ങളും സംഘര്‍ഷമുണ്ടാക്കാന്‍ പുറത്തുനിന്ന വന്ന ചിലരുമാണ് കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത് എന്നുമാണ് സിപിഎമ്മിന്‍റെ വാദം. അതേസമയം വയലിലൂടെ മേല്‍പ്പാലം എന്ന നിര്‍ദ്ദേശത്തോട് സമരസമിതി അനുകൂലമായി പ്രതികരിച്ചിട്ടില്ല.

ജി സുധാകരന്‍ കേന്ദ്ര ഗതാഗത, നഗരവികസന വകുപ്പ് മന്ത്രി നിതി ഗഡ്കരിക്ക് അയച്ച കത്തിന്‍റെ പകര്‍പ്പ്:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍