UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുജറാത്ത് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്; എക്‌സിറ്റ് പോള്‍ വൈകിട്ട് 5 മുതല്‍

നിശബ്ദ പ്രചാരണ ദിവസമായ ബുധനാഴ്ച രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച നോട്ടീസ് ബിജെപി ആയുധമാക്കി. പ്രാദേശിക ചാനലിന് രാഹുല്‍ ഗാന്ധി നല്‍കിയ അഭിമുഖം ചട്ട ലഘനമാണെന്ന് ചൂണ്ടികാണിച്ചായിരുന്നു നോട്ടീസ്

ഗുജറാത്തില്‍ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്. വടക്ക്- മധ്യ ഗുജറാത്തില്‍ പതിനാല് ജില്ലകളിലെ 93 മണ്ഡലങ്ങളിലേക്കുളള വോട്ടെടുപ്പില്‍ 2.22 കോടി വോട്ടര്‍മാര്‍ ഇന്ന് ബൂത്തുകളിലെത്തും. പോളിങ് പൂര്‍ത്തിയാകുന്നതോട് എക്‌സിറ്റ് പോള്‍ പുറത്തുവരും. ഇന്ന് വൈകിയിട്ട് 5 മണിമുതല്‍ എക്‌സിറ്റ് പോള്‍ ഫലം വന്നുതുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

നിശബ്ദ പ്രചാരണ ദിവസമായ ബുധനാഴ്ച രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച നോട്ടീസ് ബിജെപി ആയുധമാക്കി. പ്രാദേശിക ചാനലിന് രാഹുല്‍ ഗാന്ധി നല്‍കിയ അഭിമുഖം ചട്ട ലഘനമാണെന്ന് ചൂണ്ടികാണിച്ചായിരുന്നു നോട്ടീസ്.

അഭിമുഖ വിവാദം: രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമീഷന്റെ നോട്ടീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെ നിശാന്‍ വിദ്യാലയത്തിലും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാരയണ് പൂരിലും മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി ഖാന്‍പൂരിലും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി വെജന്‍പൂരിലും കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഭരത് സിങ് സോളങ്കി ഖേഡ ജില്ലയിലെ ബൊര്‍സാദിലും തങ്ങളുടെ വോട്ട് രേഖപ്പെടുത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍