UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹാദിയ കേസ്: സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും; വിധി കാതോര്‍ത്ത് കേരളം

ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. എന്‍ഐഎ അന്വേഷണത്തെ ചോദ്യം ചെയ്ത് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലും സുപ്രീംകോടതി ഇന്ന് വിശദമായി വാദം കേള്‍ക്കും

ഹാദിയ കേസ ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍. എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോ ഷെഹിന്‍ ജഹാനുമായുളള വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. എന്‍ഐഎ അന്വേഷണം വേണ്ടെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെങ്കിലും, എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹാദിയയുടെ പിതാവ് അശോകനും, നിമിഷ ഫാത്തിമയുടെ അമ്മയും നല്‍കിയ അപേക്ഷകള്‍ കൂടി പരിഗണിച്ചാവും കോടതിയുടെ തീരുമാനം. ഹാദിയയുടെ വിവാഹത്തിലും മതംമാറ്റത്തിലും എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ് മൂലം കോടതിയെ അറിയിച്ചിരുന്നു.

ഹാദിയയുടെ മതം മാറ്റത്തിന് പിന്നില്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്ലെന്നും, തീവ്രവാദികള്‍ക്ക് മതംമാറ്റവുമായി ബന്ധമുണ്ടെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയാണ് ക്രൈംബ്രാഞ്ച് പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

മതപരിവര്‍ത്തനത്തെ കുറിച്ച് എന്‍ഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നിമിഷ ഫാത്തിമയുടെ അമ്മ നല്‍കിയ ഹര്‍ജിക്ക് പുറമെ, ലത്തൂര്‍ സ്വദേശിയായ സുമിത്ര ആര്യയും, കേരള ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകരും കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. എന്‍ഐഎ അന്വേഷണത്തെ ചോദ്യം ചെയ്ത് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലും സുപ്രീംകോടതി ഇന്ന് വിശദമായി വാദം കേള്‍ക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍