UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹാദിയ സേലത്തേക്ക് തിരിച്ചു

ഹാദിയയുടെ അച്ഛനും അമ്മയും കേരളത്തിലേക്കു മടങ്ങും

ഹാദിയ തുടര്‍പഠനത്തിനായി സേലത്തേക്കു മടങ്ങി. രണ്ടുദിവസമായി കേരളാഹൗസില്‍ കഴിഞ്ഞിരുന്ന ഹാദിയ ഇന്നു രാവിലെ 11.15 ഓടെ ന്യൂഡല്‍ഹി രാജ്യാന്തരവിമാത്താവളത്തിലേക്കു തിരിച്ചു. ഇന്നും കനത്ത സുരക്ഷയിലാണ് ഹാദിയയെ ബുള്ളറ്റ്പ്രൂഫ് കാറില്‍ വിമാനത്താവളത്തിലേക്കു കൊണ്ടുപോയത്.

മാധ്യമങ്ങളില്‍ നിന്നു മാറ്റിനിര്‍ത്താനായി കേരളാഹൗസിലെ പിന്‍വാതിലിലൂടെയാണ് ഹാദിയയെ കാറില്‍ കൊണ്ടുപോയത്്. ഉച്ചയ്ക്ക് 1.30 ന് കോയമ്പത്തൂരിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാവും ഹാദിയ സേലത്തേക്കു മടങ്ങുക.

“സ്ത്രീ ആരുടേയും സ്വത്തല്ല, രക്ഷകര്‍ത്താക്കളും വേണ്ട”; ഹാദിയ കേസില്‍ കോടതിയില്‍ നടന്നത്

ഉച്ചകഴിഞ്ഞ് ഹാദിയയുടെ അച്ഛനും അമ്മയും കേരളത്തിലേക്കു മടങ്ങും. ഹാദിയയോട് സേലം ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളജില്‍ തുടര്‍പഠനം നടത്താനും തമിഴ്നാട് സര്‍ക്കാരിനോട് അതിനാവശ്യമായ സുരക്ഷനല്‍കാനും ഇന്നലെ സുപ്രിംകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഇതുപ്രകാരമാണ് മാതാപിതാക്കള്‍ക്കൊപ്പം പോവാതെ ഹാദിയ കോളജിലേക്കു പോവുന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍