UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുര്‍മീത് സിങുമായുളള അടുപ്പം;ഹരിയാന ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറലിനെ സ്ഥാനത്തു നിന്നും നിക്കി

ദേരാ സച്ച സൗദ നേതാവിന്റെ ദത്ത്പുത്രി ഹണിപ്രിതും ഡെപ്യുട്ടി എ-ജിയോടൊപ്പം നില്‍ക്കുന്നത് ദൃശ്യത്തില്‍ കാണാം

ഹരിയാന ഡെപ്യുട്ടി അഡ്വക്കറ്റ് ജനറല്‍ ഗുരുദാസ് സിങ് സല്‍വാരെയാണ് സ്ഥാനത്തു നിന്നും നീക്കം ചെയ്തത്. ഇദ്ദേഹം ഗുര്‍മീത് സിങിന്റെ ലഗേജ് എടുത്ത് സഹായിക്കുന്ന വിഡിയോ ദൃശ്യം പുറത്തുവന്നതാണ് നടപടിക്കു കാരണം. ഗുരുദാസിനെതിരായി നടപടിയെടുത്തതായി എ-ജി ബല്‍ദാവ് മഹാജന്‍ സിഎന്‍എന്‍-ന്യുസ് 18 റിപ്പോര്‍ട്ടറോട് പറഞ്ഞു.

ദേരാ സച്ച സൗദ നേതാവിന്റെ ദത്ത്പുത്രി ഹണിപ്രിതും ഡെപ്യുട്ടി എ-ജിയോടൊപ്പം നില്‍ക്കുന്നത് ദൃശ്യത്തില്‍ കാണാം.ഗുര്‍മീത് സിങിന്റെ ബന്ധുവെന്ന നിലക്കാണാണ് താന്‍ കുടെ സഞ്ചരിച്ചതെന്ന് പുറത്താക്കപെട്ട ഡെപ്യുട്ടി എ-ജി വാദിച്ചതായും റിപ്പോര്‍ട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍