UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

നിപ്പയെ നേരിടാന്‍ ജപ്പാനില്‍ നിന്ന് പുതിയ മരുന്ന്; ഓസ്‌ട്രേലിയന്‍ മരുന്ന് ഇന്ന് രാത്രിയെത്തും

നിലവില്‍ ഉപയോഗിച്ച് വരുന്ന റിബാവിറിന്‍ (ribavirin) മരുന്നിനേക്കാളും ഫലപ്രദം എന്ന കരുതുന്നതാണ് ജാപ്പനീസ് മരുന്ന്. ഓസ്‌ട്രേലിയയില്‍ നിന്നെത്തുന്നത് ഹ്യൂമണ്‍ മോണോക്ലോണല്‍ ആന്റിബോഡി എം 102.4 എന്ന മരുന്നാണ്.

നിപ്പ വൈറസിനെ നേരിടാന്‍ ജപ്പാനില്‍ നിന്ന് കൂടുതല്‍ ഫലപ്രദമെന്ന് കരുതുന്ന ഫാവിപിരാവിര്‍ (favipiravir) എന്ന മരുന്ന് കൊണ്ടുവരാന്‍ ആരോഗ്യ വകുപ്പ് ശ്രമം തുടങ്ങി. ഓസ്‌ട്രേലിയയില്‍ നിന്നുള്ള മരുന്ന് ഇന്ന് രാത്രിയോടെ എത്തും. കോഴിക്കോട് കോട്ടൂരില്‍ ഒരാള്‍ കൂടി നിപ്പ ബാധിച്ച് മരിച്ചതോടെ ജാഗ്രത ശക്തമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.

ബുധനാഴ്ച രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയിലും സിടി സ്‌കാന്‍ റൂമിലും വെയ്റ്റിംഗ് റൂമിലും 05-05-2018 രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയും 14-05-2018 രാത്രി ഏഴ് മുതല്‍ ഒമ്പത് വരെയും ബാലുശേരി താലൂക്ക് ആശുപത്രിയില്‍ 18, 19 തീയതികളില്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയും സന്ദര്‍ശിച്ചവര്‍ സ്റ്റേറ്റ് നിപ്പ സെല്ലില്‍ 0495 2381000 എന്ന നമ്പറില്‍ വിളിച്ചറിയിക്കാന്‍ കോഴിക്കോട് ഡിഎംഒ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതുവരെ 18 പേര്‍ക്കാണ് നിപ്പ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. ഇതില്‍ 16 പേര്‍ മരിച്ചു. നിപ്പയുടെ രണ്ടാം ഘ്ട്ടം തുടങ്ങിയതായാണ് ആരോഗ്യവകുപ്പ് കരുതുന്നത്.

നിലവില്‍ ഉപയോഗിച്ച് വരുന്ന റിബാവിറിന്‍ (ribavirin) മരുന്നിനേക്കാളും ഫലപ്രദം എന്ന കരുതുന്നതാണ് ജാപ്പനീസ് മരുന്ന്. ഓസ്‌ട്രേലിയയില്‍ നിന്നെത്തുന്നത് ഹ്യൂമണ്‍ മോണോക്ലോണല്‍ ആന്റിബോഡി എം 102.4 എന്ന മരുന്നാണ്. ഇതിന്റെ 50 ഡോസ് ആണ് ഇന്നെത്തിക്കുക. ക്വീന്‍സ്‌ലാന്‍ഡ് സര്‍വകലാശാലയില്‍ നിന്നും കൊറിയര്‍ വഴി ഡല്‍ഹിയിലെത്തിച്ച് അവിടെ നിന്നാണ് കോഴിക്കോട്ടേക്ക് കൊണ്ടുവരുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍