UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

“പ്രാര്‍ത്ഥന ഫലിച്ചു, ഇന്ന് ഒരു കേസും പോസിറ്റീവ് ആയില്ല”: വിവാദ നിപ്പ പോസ്റ്റ് ഇട്ട എഫ്ബി പേജ് അഡ്മിനെ ആരോഗ്യവകുപ്പ് ഒഴിവാക്കി

പേജ് കൈാര്യം ചെയ്തിരുന്നയാള്‍ തനിക്ക് ഈ പ്രവര്‍ത്തനം തുടരുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച് സ്വയം പിന്മാറിയെന്നും അതിനാല്‍ പേജ് തല്‍ക്കാലത്തേക്ക് പ്രവര്‍ത്തനരഹിതമാണെന്നും ആണ്
ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ അറിയിച്ചിരിക്കുന്നത്.

പ്രാര്‍ത്ഥന ഫലിച്ചു, ഇന്ന് ഒരു കേസും പോസിറ്റീവായില്ല എന്നാണ് നിപ്പ വൈറസ് കേസുകളുമായി ബന്ധപപ്പെട്ട് 29ന് രാത്രി ആരോഗ്യവകുപ്പിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ്. രൂക്ഷ വിമര്‍ശനങ്ങളാണ് പോസ്റ്റിനെതിരെ വന്നത്. പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് ഇത് പിന്‍വലിക്കുകയും ചെയ്തിരുന്നു. പേജിലെ മറ്റ് പല പോസ്റ്റുകളെക്കുറിച്ചും വിമര്‍ശനം ഉയര്‍ന്നു. ആരാണ് ഈ പേജ് കൈകാര്യം ചെയ്യുന്നത് എന്ന് പലരും ചോദിച്ച് തുടങ്ങിയിരുന്നു. എന്നാല്‍ ഡോക്ടര്‍മാരടക്കം പ്രാര്‍ത്ഥിച്ചിരുന്നു എന്ന് പറഞ്ഞ് ഇതിനടിയില്‍ ചില ന്യായീകരണ കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

ഏതായാലും പേജ് കൈാര്യം ചെയ്തിരുന്നയാള്‍ തനിക്ക് ഈ പ്രവര്‍ത്തനം തുടരുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച് സ്വയം പിന്മാറിയെന്നും അതിനാല്‍ പേജ് തല്‍ക്കാലത്തേക്ക് പ്രവര്‍ത്തനരഹിതമാണെന്നും ആണ്
ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ അറിയിച്ചിരിക്കുന്നത്. വിവാദ പോസ്റ്റുകളുടെ പേരില്‍ പേജ് കൈകാര്യം ചെയ്തിരുന്നയാളെ ആരോഗ്യ വകുപ്പ് നീക്കി എന്ന അഭ്യൂഹമാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്.

എന്നാല്‍ അപ്പോഴേക്കും അതേറ്റെടുത്ത സോഷ്യല്‍ മീഡിയ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിപ്പിച്ച് രൂക്ഷ വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ത്തുന്നത്.

കേരള സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന്റെ ഒഫീഷ്യല്‍ പേജ് തന്നെയാണോ ഇതെന്ന് നദി ചോദിക്കുന്നു. പ്രാര്‍ത്ഥന ഫലിച്ചു, സയന്‍സ് തോറ്റു എന്നാണ് നദി ഇതിനെ പരിഹസിക്കുന്നത്. സര്‍ ഞാന്‍ നല്ലോണം പ്രാര്‍ത്ഥിക്കും ആരോഗ്യ വകുപ്പില്‍ വല്ല ജോലിയും കിട്ടുമോയെന്നാണ് വിഷ്ണു ദേവി ചോദിക്കുന്നത്. എല്ലാരും പ്രാര്‍ത്ഥിച്ചിരുന്നു, പ്രാര്‍ത്ഥന കാരണം ഒന്നും സംഭവിച്ചില്ല അല്ലേ.. ആരെടേ ഈ പേജ് കൈകാര്യം ചെയ്യുന്നത് ? ചുമ്മാതല്ല പച്ചവെള്ളം കുടിച്ചാല്‍ മതി എല്ലാ അസുഖവും മാറും എന്ന് പറയുന്ന മോഹനന്‍ വൈദ്യന്മാര്‍ നാട്ടില്‍ കൂടുന്നത്… ഹെല്‍ത്ത് ഡിപാര്‍ട്ട്‌മെന്റിന്റെ പേജ് മാനേജ് ചെയ്യുന്നവന്മാരുടെ നിലവാരം പോലും ഇതല്ലേയെന്നാണ് ഹരി ചിറക്കണ്ടത്ത് ചോദിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍