UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഷുഹൈബ് വധം: അന്വേഷണം ഹൈക്കോടതി സിബിഐയ്ക്ക് വിട്ടു; സര്‍ക്കാര്‍ നിലപാട് തള്ളി

സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാട് തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. കഴിഞ്ഞ ദിവസം നിയമസഭയിലും ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചിരുന്നു.

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി ഉത്തരവ്. ഷുഹൈബിന്റെ കുടുംബാംഗങ്ങളുടെ ഹര്‍ജിയിലെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുന്നത്. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാട് തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. കഴിഞ്ഞ ദിവസം നിയമസഭയിലും ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചിരുന്നു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയ കോടതി, പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നും ആവശ്യപ്പെട്ടു.

കേസിലെ ഉന്നത ഗൂഢാലോചന തള്ളിക്കളയാനാകുന്നതല്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രതികള്‍ക്ക് ഉന്നത നേതാക്കളുമായുള്ള ബന്ധം ഗൗരവമുള്ളതാണ്. സര്‍ക്കാര്‍ എല്ലാ രേഖകളും കൈമാറി സിബിഐ അന്വേഷണത്തെ സഹായിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഫെബ്രുവരി 12നാണ് കണ്ണൂരിലെ എടയന്നൂരില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബ് കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകര്‍ അടക്കം 11 പേര്‍ നിലവില്‍ റിമാന്‍ഡിലാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍