UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹിന്ദുക്കള്‍ വീട്ടില്‍ വാള്‍ സൂക്ഷിക്കണം -മുത്തലിക്

ഇസ്ലാം മതം സ്വീകരിച്ച മൂവായിരത്തോളം ഹിന്ദുയുവതികളെ ശ്രീരാമസേന തിരികെ സ്വന്തം മതത്തിലെത്തിച്ചെന്നും മുത്തലിക്

ഹിന്ദുക്കളെല്ലാം വീട്ടില്‍ വാള്‍ സൂക്ഷിക്കണമെന്ന് വിദ്വേഷപ്രസംഗവുമായി പ്രമോദ് മുത്തലിക്‌. ഹിന്ദുക്കള്‍ മുസ്ലീമുകളുമായി യാതൊരുവിധ വ്യാപാരബന്ധവും ഉണ്ടാക്കരുതെന്നും മുത്തലിക് ആവശ്യപ്പെട്ടു. മംഗളൂരു കദ്രിയില്‍ ശീരാമ സേനയും ദുര്‍ഗ സേനയും സംയുക്തമായി സംഘടിപ്പിച്ച മാതൃപൂജ പരിപാടിയ്ക്കിടെയായിരുന്നു ശ്രീരാമസേനാ തലവന്റെ വിദ്വേഷപ്രസംഗം. ഭാവിയില്‍ തെരുവുയുദ്ധം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഹിന്ദുക്കള്‍ വീടുകളില്‍ വാള്‍ കരുതിവെക്കണം. രാജ്യത്തെ രക്ഷിക്കാന്‍ ഹിന്ദു സമൂഹം ദുര്‍ഗാ മാതയാവണം.

ഇസ്ലാം മതം സ്വീകരിച്ച മൂവായിരത്തോളം ഹിന്ദുയുവതികളെ ശ്രീരാമസേന തിരികെ സ്വന്തം മതത്തിലെത്തിച്ചെന്നും മുത്തലിക് പറഞ്ഞു. ഹിന്ദു പെണ്‍കുട്ടികള്‍ ലൗ ജിഹാദില്‍ പെടാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. ബാബ്‌റി മസ്ജിദ് തകര്‍ത്തിട്ട് 25 വര്‍ഷം കഴിഞ്ഞിട്ടും രാമക്ഷേത്രം നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല. അയോദ്ധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിന് വിഘാതം മുസ്ലീമുകള്‍ ആണ്.
രാജ്യത്തുടനീളം പള്ളികള്‍ പണിയാന്‍ ഹിന്ദുക്കള്‍ മുസ്ലീമുകളെ അനുവദിച്ചു. അവര്‍ ആദ്യം ഗോവധം നിര്‍ത്തട്ടെ, രാമക്ഷേത്രത്തിന് വഴിയൊരുക്കട്ടെയെന്നും മുത്തലിക് പ്രസംഗത്തില്‍ പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍