UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊലീസ് സുരക്ഷയ്ക്കായി ഹിന്ദുത്വ നേതാവ് സ്വന്തം വാഹനം ബോംബ് വച്ച് തകര്‍ത്തു

കുമാറും അയാളുടെ അനുയായികളും പറഞ്ഞ കാര്യങ്ങളില്‍ വൈരുദ്ധ്യം പ്രകടമായിരുന്നത് കൊണ്ട് പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യുകയും കാളി കുമാര്‍ തന്നെയാണ് കാര്‍ കത്തിച്ചത് എന്ന് കണ്ടെത്തുകയുമായിരുന്നു.

പിന്‍വലിച്ച പൊലീസ് സുരക്ഷ വീണ്ടെടുക്കുന്നതിനായി ചെന്നൈയില്‍ ഹിന്ദുത്വ സംഘടനാ നേതാവ് സ്വന്തം കാറ് ബോംബ് വച്ച് തകര്‍ത്തു. ചെന്നൈയ്ക്ക് സമീപം ഷോളാവരം ഹൈവേയിലാണ് സംഭവം. ഹനുമാന്‍ സേന നേതാവ് കാളി കുമാര്‍ (40) ആണ് ഈ അക്രമം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളേയും മോശം പെരുമാറ്റത്തെയും തുടര്‍ന്ന് കാളി കുമാറിന്റെ പൊലീസ് സുരക്ഷ നാല് മാസം മുമ്പ് പിന്‍വലിച്ചിരുന്നു. മിഞ്ഞൂര്‍-വണ്ടല്ലൂര്‍ മേഖലയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ തന്റെ കാര്‍ ഒരു സംഘം ആക്രമിച്ചു എന്ന് പറഞ്ഞാണ് കാളി കുമാര്‍ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ കുമാറും അയാളുടെ അനുയായികളും പറഞ്ഞ കാര്യങ്ങളില്‍ വൈരുദ്ധ്യം പ്രകടമായിരുന്നത് കൊണ്ട് പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യുകയും കാളി കുമാര്‍ തന്നെയാണ് കാര്‍ കത്തിച്ചത് എന്ന് കണ്ടെത്തുകയുമായിരുന്നു.

കത്തിച്ച കാര്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. സുഹൃത്ത് ജ്ഞാനശേഖരന്‍, സഹോദരന്റെ മകന്‍ രഞ്ജിത്ത് എന്നിവരോടൊപ്പമാണ് കാളി കുമാര്‍ കാറിന് തീ വച്ചതെന്ന് പൊലീസ് കണ്ടെത്തി. 2016 മുതല്‍ കാളി കുമാറിന് പൊലീസ് സുരക്ഷ നല്‍കിയിരുന്നു. തോക്കുകളുമായി പൊലീസുകാര്‍ എസ്‌കോര്‍്ട്ട് ചെയ്തിരുന്നു. കാളി കുമാര്‍ മദ്യപിച്ച് കുഴപ്പങ്ങളുണ്ടാക്കാന്‍ തുടങ്ങിയത് എസ്‌കോര്‍ട്ട് ചെയ്യുന്ന പൊലീസുകാര്‍ക്ക് വലിയ ബുദ്ധിമുട്ടായി മാറി. ഇതോടെയാണ് സുരക്ഷ പിന്‍വലിച്ചത്. ഇതുപോലൊരു അടിപിടിയേയും അക്രമത്തേയും തുടര്‍ന്നാണ് കാളികുമാര്‍ സുരക്ഷ ആവശ്യപ്പെട്ടത് എന്നാണ് പൊലീസ് പറയുന്നത്.

സ്‌ക്രാപ് ബിസിനസ് നടത്തുന്ന കുമാറിന് ചെന്നൈയ്ക്ക് പുറമെ കോയമ്പത്തൂരും കേരളത്തിലും ബ്രാഞ്ചുകളുണ്ട്. കേരളത്തില്‍ കിസ് ഒഫ് ലവ് പ്രവര്‍ത്തകരെ ആക്രമിച്ചതിലൂടെ ഹനുമാന്‍ സേന കുപ്രസിദ്ധിയുമായി രംഗത്തുവന്നത്. നേരത്തെ ഹിന്ദു മക്കള്‍ കച്ചിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന കാളികുമാറിന് പശ്ചിമേന്ത്യയിലും ഉത്തരേന്ത്യയിലും സജീവമായ തീവ്ര ഹിന്ദുത്വ സംഘടനകളുമായി അടുത്ത ബന്ധമുണ്. ഹിന്ദു ജനജാഗ്രിതി സമിത്, ശ്രീരാം സേന, ശിവസേന തുടങ്ങിയവയുമായെല്ലാം കുമാറിന് ബന്ധമുണ്ട്. ഹിന്ദുമക്കള്‍ കച്ചി നേതാവും മുന്‍ ആര്‍എസ്എസ് നേതാവുമായ, മുരളി മനോഹര്‍ ജോഷിയും നരേന്ദ്ര മോദിയെല്ലാം പങ്കെടുത്ത 90കളിലെ ഏക്താ യാത്രയില്‍ തമിഴ്‌നാട്ടിലെ ചുമതല വഹിച്ചിരുന്നയാളുമായ അര്‍ജുന്‍ സമ്പത്തിന് കാളി കുമാറിനെ നന്നായി അറിയാം. അതേസമയം കുമാറിനെ സമ്പത്ത് തള്ളിപ്പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍