UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘താഴ്ന്ന ജാതി’ക്കാരനെ മകള്‍ വിവാഹം കഴിക്കുന്നത് അപമാനമായി കരുതി: ദുരഭിമാന കൊലയെന്ന് സമ്മതിച്ച് ആതിരയുടെ അച്ഛന്‍

ദുരഭിമാന കൊല തന്നെയാണ് എന്ന് രാജന്‍ സമ്മതിച്ചിരിക്കുകയാണ്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.

മലപ്പുറത്ത് വിവാഹത്തലേന്ന് അച്ഛന്റെ കുത്തേറ്റ് യുവതി മരിച്ച സംഭവം ദുരഭിമാനക്കൊലപാതകമാണെന്ന് കണ്ടെത്തല്‍. ദലിത് വിഭാഗത്തില്‍പ്പെട്ടയാളെ മകള്‍ വിവാഹം കഴിച്ചാല്‍ കുടുംബത്തിന് അപമാനമാകുമെന്ന് കരുതിയതായി പിതാവ് രാജന്‍ പൊലീസിന് മൊഴി നല്‍കി. മദ്യലഹരിയിലാണ് മകളെ ആക്രമിച്ചതെന്നും മലപ്പുറം പൊലീസിന് നല്‍കിയ മൊഴിയില്‍ രാജന്‍ പറയുന്നു. ദുരഭിമാന കൊല തന്നെയാണ് എന്ന് രാജന്‍ സമ്മതിച്ചിരിക്കുകയാണ്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് അരീക്കോട് പത്തനാപുരം പൂവ്വത്തിക്കണ്ടി പാലത്തിങ്കല്‍ വീട്ടില്‍ രാജന്‍ മകള്‍ ആതിരയെ (22)
പിതാവ് രാജന്‍ കുത്തിക്കൊലപ്പെടുത്തിയത്. താഴ്ന്ന ജാതിക്കാരുമായി വിവാഹത്തിന് സമ്മതിക്കില്ലെന്ന് പറഞ്ഞാണ് രാജന്‍ ആതിരയെ കൊലപ്പെടുത്തിയത്. ഈഴവ സമുദായക്കാരാണ് രാജനും കുടുംബവും.

പേരാമ്പ്ര സ്വദേശിയായ ദലിത് യുവാവുമായി ആതിര പ്രണയത്തിലായിരുന്നു. ആ ബന്ധത്തെ രാജന്‍ എതിര്‍ത്തിരുന്നു. പിന്നീട് പ്രശ്‌നം പൊലീസ് സ്റ്റേഷനില്‍ വച്ച് പരിഹരിക്കുകയും യുവാവുമായി ആതിരയുടെ വിവാഹം വെള്ളിയാഴ്ച ക്ഷേത്രത്തില്‍ വച്ച് നടത്താന്‍ നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മദ്യപിച്ചെത്തിയ രാജന്‍ വീട്ടില്‍ വിവാഹവുമായി ബന്ധപ്പെട്ട് ആതിരയോട് വഴക്കുണ്ടാക്കി. തുടര്‍ന്ന് അച്ഛന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി കട്ടിലിനടിയില്‍ ഒളിച്ച ആതിരയെ രാജന്‍ തിരഞ്ഞുപിടിച്ച് കുത്തുകയായിരുന്നു. സംഭവശേഷം രണ്ട് കത്തികളുമായാണ് രാജനെ പൊലീസ് പിടികൂടിയത്.

മകള്‍ ദളിതനെ വിവാഹം കഴിക്കുന്നത് രാജന്റെ ജാതിവെറിക്ക് സഹിച്ചില്ല; കൊന്നിട്ടും പക തീര്‍ന്നില്ല

ദുരഭിമാന കൊല, ആള്‍ക്കൂട്ട കൊല, ഖാപ് പഞ്ചായത്തുകള്‍; കേരളം മറ്റൊന്നല്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍