UPDATES

ട്രെന്‍ഡിങ്ങ്

ജയ് ഷായുടെ അപകീര്‍ത്തി കേസ്: ഞാന്‍ ധീരവനിതയൊന്നുമല്ല, ഒരു സാധാരണ മാധ്യമ പ്രവര്‍ത്തക-രോഹിണി സിങിന്റെ പ്രതികരണം

ചിലര്‍ക്ക് അടക്കി വെയ്യക്കാനുളളതെന്താണോ അതാണ് വാര്‍ത്ത മറ്റല്ലൊം പരസ്യമാണെന്ന് മുമ്പ് ആരോ പറഞ്ഞത് ഞാനിവിടെ പങ്കുവെയക്കുന്നുവെന്നും അവര്‍ കുറിച്ചു. എല്ലാവരുടേയും കാര്യമെനിക്കറിയില്ല. പക്ഷെ, ആ ലക്ഷ്യം കൈവെടിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.

താന്‍ ധീരയൊന്നുമല്ല, വെറുമൊരു മാധ്യമപ്രവര്‍ത്തക മാത്രമാണെന്ന് രോഹിണി സിങ് ഫേസ്ബുക്കില്‍ കുറിച്ചതായി ദി ന്യു ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനി മോദി അധികാരത്തിലെത്തിയ ശേഷം 16,000 മടങ്ങ് ലാഭം നേടിയെന്ന വാര്‍ത്ത പുറത്തുകൊണ്ടു വന്ന ദി വയര്‍ ലേഖികകയാണ് രോഹിണി. ഇവര്‍ക്കും ദി വയറിനുമെതിരായി കോടതി നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം ജയ് ഷാ വാര്‍ത്താകുറിപ്പ് ഇറക്കിയിരുന്നു. 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അദ്ദേഹം രോഹിണിക്കും ന്യുസ് പോര്‍ട്ടലിനും എതിരായി നടപടി സ്വീകരിക്കാനൊരുങ്ങുന്നത്.

”മറ്റു മാധ്യമ പ്രവര്‍ത്തകര്‍ എന്തെഴുതണമെന്ന ധര്‍മ്മോപദേശം ഞാന്‍ കുറിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എനിക്കു വേണ്ടിയാണ് സംസാരിക്കുന്നത്. അധികാരകേന്ദ്രത്തോട് സത്യം പറയുകയെന്നതാണ് എന്റെ പ്രാഥമിക കര്‍ത്തവ്യം. ഇപ്പോഴുളള സര്‍ക്കാറിനെ ചോദ്യം ചെയ്യുക. 2011 ല്‍ ഞാന്‍ റോബര്‍ട്ട് വധേരയെ കുറിച്ച് എഴുതിയപ്പോള്‍ ഇന്നു നേരിടുന്നപോലെ വലിയ ആക്രമണങ്ങളൊന്നും ഞാന്‍ നേരിട്ടില്ല.” രോഹിണി തന്റെ ഫെസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

“പലപ്പോഴും അധികാരമുളളവര്‍ തങ്ങളുടെ വരച്ച വരയില്‍ മാധ്യമപ്രവര്‍ത്തകരെ നിര്‍ത്താന്‍ ഉപയോഗിക്കുന്ന ആയുധങ്ങളാണ് ഈ ഭിഷണി.  ചിലര്‍ക്ക് അടക്കി വെയ്ക്കാനുളളതെന്താണോ അതാണ് വാര്‍ത്ത. മറ്റെല്ലാ പരസ്യമാണെന്ന് മുമ്പ് ആരോ പറഞ്ഞത് ഞാനിവിടെ പങ്കുവെയക്കുന്നുവെന്നും അവര്‍ കുറിച്ചു. എല്ലാവരുടേയും കാര്യമെനിക്കറിയില്ല. പക്ഷെ, ആ ലക്ഷ്യം കൈവെടിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.” എന്നും രോഹിണി ഫേസ്ബുക്കില്‍ എഴുതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍