അതേസമയം തന്നെ ഇപ്പോളും എംപി, രാഷ്ട്രീയ നേതാവ് എന്നതിനേക്കാളുമൊക്കെ സിനിമ നടിയായി തന്നെയാണ് ആളുകള്‍ കാണുന്നതെന്നും അവര്‍ പറഞ്ഞു. ബോളിവുഡിലെ എന്റെ പേര് തന്നെയാണ് ആളുകള്‍ പരിഗണിക്കുന്നത് – ഹേമമാലിനി പറഞ്ഞു.
മുഖ്യമന്ത്രായാകണമെന്ന് വിചാരിച്ചാല്‍ തനിക്ക് അത് നേടാന്‍ ഒരു മിനുട്ട് മാത്രം മതിയെന്ന് ബിജെപി എംപിയും നടിയുമായ ഹേമമാലിനി. എന്നാല്‍ തനിക്ക് മുഖ്യമന്ത്രിയാകാന്‍ താല്പര്യമില്ലെന്നും ഹേമമാലിനി പറഞ്ഞു. എനിക്ക് എന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്താന്‍ ഇഷ്ടമല്ല. അതേസമയം തന്നെ ഇപ്പോളും എംപി, രാഷ്ട്രീയ നേതാവ് എന്നതിനേക്കാളുമൊക്കെ സിനിമ നടിയായി തന്നെയാണ് ആളുകള്‍ കാണുന്നതെന്നും അവര്‍ പറഞ്ഞു. ബോളിവുഡിലെ എന്റെ പേര് തന്നെയാണ് ആളുകള്‍ പരിഗണിക്കുന്നത് – ഹേമമാലിനി പറഞ്ഞു. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ ഒരു മതപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോളാണ് അവര്‍ മാധ്യമങ്ങളോട് സംസാരിച്ചത് എന്ന് പിടിഐ പറയുന്നു.
2003ല്‍ വാജ്പേയ് സര്‍ക്കാരാണ് ഹേമമാലിനിയെ രാജ്യസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്തത്. ഇതിന മുമ്പും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി അവര്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുത്തിരുന്നു. 2004ല്‍ അവര്‍ ബിജെപിയില്‍ ചേര്‍ന്നു. 2010ല്‍ ബിജെപി ജനറല്‍ സെക്രട്ടറിയായി. 2011ല്‍ വീണ്ടും കുറച്ച് കാലത്തേയ്ക്ക് രാജ്യസഭയില്‍. 2014ല്‍ രാഷ്ട്രീയ ലോക്സമത (ആര് എല്‍ എസ് പി) നേതാവ് ജയന്ത് ചൗധരിയെ പരാജയപ്പെടുത്തിയാണ് മഥുരയില്‍ നിന്ന് അവര്‍ ലോക്സഭയിലെത്തിയത്.