UPDATES

സിനിമാ വാര്‍ത്തകള്‍

തനിക്ക് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ആണെന്ന് ഇര്‍ഫാന്‍ ഖാന്‍

തനിക്ക് ഒരു അപൂര്‍വ രോഗം പിടി പെട്ടിരിക്കുന്നതായി ഇര്‍ഫാന്‍ ഖാന്‍ നേരത്തെ ട്വിറ്ററില്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇര്‍ഫാന്‍ ഖാന്റെ അസുഖത്തെ പറ്റി പല അഭ്യൂഹൃങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കപ്പെട്ടിരുന്നു.

തന്നെ ബാധിച്ചിരിക്കുന്ന ഗുരുതര രോഗം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നടന്‍ ഇര്‍ഫാന്‍ ഖാന്‍. ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ആണ് തനിക്ക് ബാധിച്ചിരിക്കുന്നതെന്നാണ് ഇര്‍ഫാന്‍ ഖാന്‍ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. തനിക്ക് ഒരു അപൂര്‍വ രോഗം പിടി പെട്ടിരിക്കുന്നതായി ഇര്‍ഫാന്‍ ഖാന്‍ നേരത്തെ ട്വിറ്ററില്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇര്‍ഫാന്‍ ഖാന്റെ അസുഖത്തെ പറ്റി പല അഭ്യൂഹങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇര്‍ഫാന്‍ ചികിത്സയ്ക്കായി വിദേശത്തേയ്ക്ക് പോകും.

ഇര്‍ഫാന്‍ ഖാന്റെയും ദീപിക പദുക്കോണിന്റേയും ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഇര്‍ഫാനും ദീപികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പക്കുന്ന തന്റെ പുതിയ ചിത്രം മാറ്റി വച്ചതായി സംവിധായകന്‍ വിശാല്‍ ഭരദ്വാജ് നേരത്തെ അറിയിച്ചിരുന്നു. ഇര്‍ഫാന്‍ ഖാന്‍ ഒരു പോരാട്ടത്തിലാണ് എന്നും ഇതില്‍ അദ്ദേഹം ജയിക്കുമെന്നും പറഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യയും രംഗത്ത് വന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍