UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ത്രിപുരയില്‍ തന്നെയുണ്ടാകും; ഇനിയും ജനങ്ങള്‍ക്കൊപ്പം തന്നെ; ബിജെപിയോട് മണിക് സര്‍ക്കാര്‍

പ്രവര്‍ത്തനങ്ങള്‍ എപ്പോഴും താഴേത്തട്ടിലുള്ളവര്‍ക്കുവേണ്ടിയായിരിക്കും. ത്രിപുരയിലെ പാവപ്പെട്ടവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള എല്ലാ പിന്തുണയും നല്‍കും. അവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കും’, മണിക് സര്‍ക്കാര്‍ പറഞ്ഞു.

ത്രിപുരയിലെ തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് തന്നോട് ബംഗാളിലേക്കോ ബംഗ്ലാദേശിലേയ്‌ക്കോ കേരളത്തിലേയ്ക്കോ നാട് വിട്ടോളാന്‍ ഉപദേശിച്ച ബിജെപി നേതാവിന് മണിക് സര്‍ക്കാരിന്റെ മറുപടി. താന്‍ തുടര്‍ന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ത്രിപുരയില്‍ തന്നെയുണ്ടാകുമെന്ന് മണിക് സര്‍ക്കാര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം വിശദമായി പഠിച്ച ശേഷം പാര്‍ട്ടി തീരുമാനമെടുക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് അദ്ദേഹം പറഞ്ഞു. “മണിക് സര്‍ക്കാരിന് ഇന് മൂന്ന് വഴികളാണുള്ളത്. ഒന്നുകില്‍ സിപിഎമ്മിന് കുറച്ച് പ്രവര്‍ത്തകര്‍ ഇപ്പോളും ബാക്കിയുള്ള പശ്ചിമബംഗാളിലേയ്ക്ക് പോകാം. അല്ലെങ്കില്‍ സിപിഎം അധികാരത്തിലുള്ള, മൂന്ന് വര്‍ഷത്തേയ്ക്ക് കൂടി അവര്‍ അധികാരത്തിലുണ്ടാകുന്ന കേരളത്തിലേയ്ക്ക് പോകാം. അതുമല്ലെങ്കില്‍ ഏറ്റവുമടുത്ത് കിടക്കുന്ന ബംഗ്ലാദേശിലേയ്ക്ക് പോകാം” – എന്നാണ് ഇന്നലെ ത്രിപുര തിരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടര്‍ന്ന് അസം മന്ത്രി ഹിമന്ത ബിശ്വ പറഞ്ഞത്.

‘പുതിയ സര്‍ക്കാര്‍ വന്നാലും ഞാന്‍ ത്രിപുരയില്‍ തുടരും. പ്രവര്‍ത്തനങ്ങള്‍ എപ്പോഴും താഴേത്തട്ടിലുള്ളവര്‍ക്കുവേണ്ടിയായിരിക്കും. ത്രിപുരയിലെ പാവപ്പെട്ടവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള എല്ലാ പിന്തുണയും നല്‍കും. അവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കും’, മണിക് സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ വോട്ടിംഗ് യന്ത്രങ്ങളിലെ കൃത്രിമത്വത്തെക്കുറിച്ചുള്ള ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ബിജെപി പണവും കായികശക്തിയും ഉപയോഗിച്ചുമാണ് ബിജെപി തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍