UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിങ്ങളുടെ ധാര്‍ഷ്ട്യമാണ് ഈ ഗതി വരുത്തിയത്, ത്രിപുരയില്‍ നിങ്ങള്‍  ജയിച്ചാല്‍ സന്തോഷം”: സിപിഎമ്മിനോട് മമത

നിങ്ങള്‍ ത്രിപുരയില്‍ പരാജയം മണക്കുന്നുണ്ട് എന്ന് എനിക്കറിയാം. എന്നാല്‍ ബിജെപിയെ പുറത്താക്കാന്‍ വേണ്ടി നിങ്ങള്‍ അവിടെ ജയിച്ചുകാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ത്രിപുരയില്‍ സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണി ജയിച്ചാല്‍ സന്തോഷമെന്ന് സിപിഎമ്മിന്റെ കടുത്ത വൈരിയായ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നിയമസഭയില്‍ സിപിഎം നേതാവ് സുജന്‍ ചക്രബര്‍ത്തിക്ക് മറുപടി നല്‍കവേയാണ് മമത മനസ് തുറന്നത്. എനിക്ക് സിപിഎമ്മിനോട് അന്ധമായ വിരോധമല്ല ഉള്ളതെന്ന് മമത പറഞ്ഞു.

നിങ്ങള്‍ ത്രിപുരയില്‍ പരാജയം മണക്കുന്നുണ്ട് എന്ന് എനിക്കറിയാം. എന്നാല്‍ ബിജെപിയെ പുറത്താക്കാന്‍ വേണ്ടി നിങ്ങള്‍ അവിടെ ജയിച്ചുകാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ലാലു പ്രസാദ് യാദവ് പാറ്റ്‌നയില്‍ വിളിച്ചുചേര്‍ത്ത ബിജെപി വിരുദ്ധ റാലിയില്‍ നിങ്ങള്‍ പങ്കെടുത്തില്ല. നിങ്ങളെ ഇന്നത്തെ ഈ പതനത്തിലേയ്ക്ക് എത്തിച്ചത് നിങ്ങളുടെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് – മമത കുറ്റപ്പെടുത്തി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍